Latest News

കരീനയും കൊറോണയുമൊക്കെ പ്രശ്നമായിരുന്നു; പുതിയ ചിത്രം വൈകുന്നതിനെ കുറിച്ച് ആമിർ ഖാൻ

‘ലാൽ സിംഗ് ചന്ദ’ റിലീസ് വൈകുന്നതിനെ കുറിച്ച് ആമിർ ഖാൻ

Aamir Khan, Kareena Kapoor Khan, Laal Singh Chaddha, Forresh Gump, Tom Hanks, OScar award winning film, Advait Chandan, films releasing in Christmas 2021

സിനിമാപ്രേമികൾ ഏറെക്കാലമായി റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് ആമിർ ഖാന്റെ ‘ലാൽ സിംഗ് ചന്ദ’. 2020 ഡിസംബറിൽ റിലീസിനെത്തേണ്ട ചിത്രം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കപ്പെടുകയായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് നീണ്ടുപോയതിനെ കുറിച്ച് സംസാരിക്കുന്ന ആമിർ ഖാന്റെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഈ വർഷം ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യാൻ ശ്രമിക്കുകയാണെന്നും താരം സ്ഥിരീകരിച്ചു.

കോവിഡ് മഹാമാരി ശക്തി പ്രാപിച്ചതിനിടയിൽ എങ്ങനെ ചിത്രീകരണം പൂർത്തിയാക്കും എന്ന ആശങ്കയിൽ ഇരിക്കുമ്പോഴാണ് കരീന തന്റെ പ്രഗ്നൻസി അനൗൺസ് ചെയ്യുന്നത്. “ലോകം കൊറോണയെന്ന പ്രശ്നത്തോട് എതിരിടുമ്പോൾ ഞങ്ങൾ കൊറോണയേയും കരീനയേയും ഡീൽ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ചിത്രത്തിലെ നായികയായ കരീന ഗർഭിണിയായതായിരുന്നു ഒരു സങ്കീർണത, അതിനാൽ കാറ്റിനെ മറ്റൊരു ദിശയിലേക്ക് മാറ്റി ഞങ്ങൾ ചിത്രീകരണം ധൃതിയിൽ പൂർത്തിയാക്കി.” ആമിർ ഖാൻ പറയുന്നു. ഒക്ടോബറിലാണ് കരീന ചിത്രത്തിനായുള്ള തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയത്.

Read more: തൈമൂറിന് കൂട്ടായി കുഞ്ഞനിയൻ; കരീനയ്ക്കും സെയ്‌ഫിനും ആൺകുഞ്ഞ്

ടോം ഹാങ്ങ്സിന്റെ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക റീമേക്ക് ആണ് ‘ലാൽ സിംഗ് ചന്ദ’. ആറ് ഓസ്‌കാര്‍ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന അമേരിക്കൻ ക്ലാസിക് ചിത്രത്തിന് 25 വർഷങ്ങൾക്കു ശേഷമാണ് ഹിന്ദിയിൽ റിമേക്ക് ഒരുങ്ങുന്നത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച അവലംബിത തിരക്കഥ, മികച്ച വിഷ്വൽ എഫക്റ്റ്സ്, മികച്ച ഫിലിം എഡിറ്റിംഗ് എന്നിങ്ങനെ ആറു കാറ്റഗറികളിലാണ് ഈ ചിത്രത്തിന് ഓസ്കാർ ലഭിച്ചത്.

കരീന കപൂറും ആമിർ ഖാനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ലാൽ സിംഗ് ചന്ദ’ സംവിധാനം ചെയ്യുന്നത് അദ്വൈത് ചൗഹാനാണ്. തലാഷിനു ശേഷം ആമിറും കരീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘സീക്രട്ട് സൂപ്പർസ്റ്റാർ’ ഫെയിം അദ്വൈത് ചന്ദന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. ‘സീക്രട്ട് സൂപ്പർസ്റ്റാർ’ നിർമ്മിച്ചതും ആമിർഖാന്റെ നിർമ്മാണകമ്പനിയായിരുന്നു. സംവിധായകനാവും മുൻപ് ആമിർഖാന്റെ മാനേജറായി പ്രവർത്തിക്കുകയായിരുന്നു അദ്വൈത് ചന്ദൻ.

“എനിക്കെപ്പോഴും ഇഷ്ടപ്പെട്ട ചിത്രമാണ് ‘ഫോറസ്റ്റ് ഗമ്പ്’. വളരെ മനോഹരമായൊരു, ഫീൽ ഗുഡ് ചിത്രമാണത്. ഒരു കുടുംബകഥയാണ്,” എന്നാണ് ചിത്രത്തെ കുറിച്ച് ആമിർ ഖാൻ പറഞ്ഞത്. 20 കിലോയാണ് ചിത്രത്തിനായി ആമിർഖാൻ കുറക്കുന്നത്. വെള്ളിത്തിരയിൽ ആമിർഖാൻ ആദ്യമായി ടർപ്പൻ ധരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Get the latest Malayalam news and Bollywood news here. You can also read all the Bollywood news by following us on Twitter, Facebook and Telegram.

Web Title: Aamir khan on laal singh chaddha and kareena kapoor

Next Story
സകുടുംബം പിഷാരടി; പിഷുവിന്റെ കാലെവിടെയെന്ന് ആരാധകർRamesh Pisharody, Ramesh Pisharody family, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express