‘ഒരു യെസ്, അതിനായി കാത്തിരിക്കുകയാണ്’; അജിത്തിനെ ഹിന്ദി സിനിമയ്ക്ക് വേണമെന്ന് ബോണി കപൂര്‍

ഹിന്ദിയില്‍ അമിതാഭ് ബച്ചനും താപ്‌സി പന്നുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പിങ്കി’ന്റെ തമിഴ് റീമേക്കാണ് ‘നേര്‍ക്കൊണ്ട പറവൈ’.

Ajith Kumar,അജിത് കുമാർ, Thala Ajith,തല അജിത് കുമാർ, Nerponda Paravai,നേർക്കൊണ്ട പറവെെ, Ajith Bollywood,അജിത് ബോളിവുഡ്, Ajith Hindi,അജിത് ഹിന്ദി, Pink Remake, പിങ്ക് റീമേക്ക്,ie malayalm, ഐഇ മലയാളം

തമിഴ് സൂപ്പര്‍ താരം അജിത് കുമാറെന്ന ‘തല’യ്ക്ക് തമിഴില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലും ദക്ഷിണേന്ത്യ മുഴുവന്‍ വന്‍ ആരാധകരാണുള്ളത്. പകരം വെക്കാനില്ലാത്തതാണ് അജിത്തിന്റെ സ്റ്റാര്‍ഡം. അജിത്തിന്റെ ബോളിവുഡിലേക്കുള്ള രണ്ടാം വരവിന് വഴി ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറിന്റെ ട്വിറ്റാണ് ആരാധകരുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയിരക്കുന്നത്.

അജിത്തിന്റെ പുതിയ ചിത്രമായ ‘നേര്‍കൊണ്ട പറവൈ’യുടെ ചില രംഗങ്ങള്‍ കണ്ടതിന് പിന്നാലെയായിരുന്നു ബോണി കപൂറിന്റെ ട്വീറ്റ്. അജിത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച ബോണി എത്രയും പെട്ടെന്നു തന്നെ അജിത്ത് ഹിന്ദി സിനിമകള്‍ ചെയ്യാന്‍ സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. അജിത്തിനായി തന്റെ പക്കല്‍ മൂന്ന് ആക്ഷന്‍ പടങ്ങളുടെ തിരക്കഥയുണ്ടെന്നും അതിലെതെങ്കിലും ഒന്നിന് അജിത് യെസ് പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബോണി ട്വീറ്റില്‍ പറയുന്നു.

ഹിന്ദിയില്‍ അമിതാഭ് ബച്ചനും താപ്‌സി പന്നുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പിങ്കി’ന്റെ തമിഴ് റീമേക്കാണ് ‘നേര്‍ക്കൊണ്ട പറവൈ’. ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂറാണ്. നേരത്തെ ബോണി കപൂറിന്റെ ഭാര്യയും ബോളിവുഡ് താരവുമായിരുന്ന ശ്രീദേവിയുടെ ഇംഗ്ലീഷ് വിഗ്ലീഷിന്റെ തമിഴ് പതിപ്പില്‍ അജിത് അതിഥി താരമായി എത്തിയിരുന്നു.

Read More:അജിത്തിന്റെ വക്കീൽ വേഷവുമായി ‘നേർകൊണ്ട പാർവൈ’ ഫസ്റ്റ് ലുക്ക്
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആന്‍ഡ്രിയ തരിയന്‍ഗ്, വിദ്യ ബാലന്‍, ആദിക് രവിചന്ദ്രന്‍, അര്‍ജുന്‍ ചിദംബരം, അശ്വിന്‍ റാവു, സുജിത്ത് ശങ്കര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. തമിഴകത്തേക്കുള്ള വിദ്യാബാലന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘നേര്‍കൊണ്ട പാര്‍വൈ’. മൂന്നുപെണ്‍കുട്ടികളില്‍ ഒരാളല്ല ഞാന്‍,” എന്നാണ് തന്റെ കഥാപാത്രത്തെ കുറിച്ച് വിദ്യ പ്രതികരിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bollywood wants thala ajith kumar says boney kapoor

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express