Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

അന്നെനിക്ക് സ്പോർട്സിനോടായിരുന്നു പ്രണയം; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?

മൂന്നു പതിറ്റാണ്ടായി ചലച്ചിത്രലോകത്തെ നിറസാന്നിധ്യമായ ഈ താരം ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന നടന്മാരിൽ ഒരാൾ കൂടിയാണ്

Akshay Kumar, Akshay Kumar childhood photo, Akshay Kumar highest paid Bollywood actor

ബോളിവുഡിന്റെ ആക്ഷൻ നായകന്മാരിൽ ഒരാളാണ് അക്ഷയ് കുമാർ. ഖിലാഡി, മോഹ്റ, സബ്സെ ബഡ ഖിലാഡി എന്നിവയൊക്കെ അക്ഷയ് കുമാറിന്റെ എക്കാലത്തെയും ശ്രദ്ധേയമായ ആക്ഷൻ ചിത്രങ്ങളാണ്. അക്ഷയ് കുമാറിന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

“വളർന്നുവരുന്തോറും ഞാൻ സ്പോർട്സിനോട് ചായ്‌വ് പ്രകടിപ്പിച്ചു, എന്റെ അഭിനിവേശത്തിന് ഊർജം പകരാനായി അമ്മ വീട്ടിൽ പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തി. അതെന്നെ സംബന്ധിച്ച് ഒരു അനുഗ്രഹമായിരുന്നു, കാരണം ദശലക്ഷക്കണക്കിന് തെരുവ് കുട്ടികൾക്ക് ലഭിക്കാത്ത ഒരു വിശേഷഭാഗ്യമായിരുന്നു അത്. ഇന്ത്യയിലെ 11,72,604 കുട്ടികൾക്ക് ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം പോലും താങ്ങാനാവുന്നില്ല!” ചിത്രം പങ്കുവച്ച് അക്ഷയ് കുറിച്ചതിങ്ങനെ.

കുട്ടിക്കാലത്ത് സ്പോർട്സിലും നൃത്തത്തിലും വളരെ താൽപ്പര്യമുണ്ടായിരുന്ന അക്ഷയ് ബാങ്കോക്കിൽ നിന്നും ആയോധനകലകളിൽ പരിശീലനം നേടി. കരാട്ടെ, തായ് ബോക്സിംഗ്, തായ്കൊണ്ട എന്നിവയിലെല്ലാം അക്ഷയ് പരിശീലനം നേടിയിട്ടുണ്ട്.  പിന്നീട് മുംബൈയിൽ തിരിച്ചെത്തിയ അക്ഷയ് മാർഷൽ ആർട്സ് അധ്യാപകനായി കുറച്ചുനാൾ ജോലി ചെയ്തു. പിന്നീട് മോഡലിംഗിലേക്കും അതുവഴി സിനിമയിലേക്കും എത്തിച്ചേരുകയായിരുന്നു.

ആദ്യചിത്രം 1991ൽ പുറത്തിറങ്ങിയ സൗഗന്ധ് ആയിരുന്നു.അത് വേണ്ടത്ര ശ്രദ്ധ നേടിയില്ല, എന്നാൽ രണ്ടാമത്തെ ചിത്രം ഖിലാഡി അക്ഷയ് കുമാർ എന്ന താരത്തിന്റെ വരവ് അറിയിക്കുന്നതായിരുന്നു. പിന്നീട് അങ്ങോട്ട് ഖാൻമാരുടെയും ബച്ചന്റെയും ആധിപത്യമുള്ള ബോളിവുഡിൽ അക്ഷയ് കുമാറും തന്റെ ഇരിപ്പിടം ഉറപ്പിച്ചു.

ബോളിവുഡ് താരദമ്പതികളായ രാജേഷ് ഖന്നയുടെയും ഡിംപിൾ കമ്പാഡിയയുടെയും മകൾ ട്വിങ്കിൾ ഖന്നയെ ആണ് അക്ഷയ് വിവാഹം കഴിച്ചിരിക്കുന്നത്. ആരവ്, നിതാര എന്നിങ്ങനെ രണ്ടു മക്കളും ഈ ദമ്പതികൾക്ക് ഉണ്ട്.

മൂന്നു പതിറ്റാണ്ടായി ചലച്ചിത്രലോകത്തെ നിറസാന്നിധ്യമായ ഈ താരം ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന നടന്മാരിൽ ഒരാൾ കൂടിയാണ്.

Read more: ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി അക്ഷയ് കുമാർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bollywood superstar childhood photo throwback thursday

Next Story
നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?; നസ്രിയ ആവർത്തിക്കുന്ന ചോദ്യത്തെ കുറിച്ച് ഫഹദ്Fahad Faasil, MAALIK, malik release, malik ott release, fahad accident. fahad faasil age, nazriya, nazriya fahad
The moderation of comments is automated and not cleared manually by malayalam.indianexpress.com