പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിന് പൂർണ പിന്തുണ നൽകിയിരിക്കുകയാണ് സിനിമാ താരങ്ങൾ. മിക്ക താരങ്ങളും തങ്ങളുടെ ആരാധകരോടും വീട്ടിൽ തന്നെ കഴിയാൻ അഭ്യർഥിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാനും താരങ്ങൾ മറന്നില്ല.

Read Also: ‘നമ്മുടെ രാജ്യത്തിനായി, കുടുംബത്തിനായി’ വീട്ടിലിരിക്കാൻ മലയാളത്തിന്റെ പ്രിയ താരങ്ങളും

വൈകീട്ട് 5 മണിക്ക് കൈകൾ കൊട്ടിയും മണി കിലുക്കിയും പാത്രങ്ങൾ തമ്മിൽ കൊട്ടിയുമാണ് സിനിമാ താരങ്ങൾ ആരോഗ്യപ്രവർത്തകർക്കുളള നന്ദി പ്രകടിപ്പിച്ചത്. ബോളിവുഡ് താരങ്ങളായ പലരും ഈ ഉദ്യമത്തിൽ പങ്കാളികളായി. അമിതാഭ് ബച്ചനും കുടുംബവും മണി കിലുക്കിയും കൈകൾ കൊട്ടിയുമാണ് ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചത്.

View this post on Instagram

GOD BLESS

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

മറ്റു ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, ജാൻവി കപൂർ, സോനം കപൂർ, സുസ്മിത സെൻ തുടങ്ങി നിരവധി താരങ്ങളും ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിച്ചു.

View this post on Instagram

Thank you to our Heroes @deepikapadukone

A post shared by Ranveer Singh (@ranveersingh) on

View this post on Instagram

gratitude @ase_msb

A post shared by Sonam K Ahuja (@sonamkapoor) on

കോവിഡിനെ നേരിടാൻ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർ അടക്കമുളളവരെ അഭിനന്ദിക്കാൻ ഇന്ന് 5 മണിക്ക് എല്ലാവർക്കും ചേർന്ന് കയ്യടിക്കാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. അഞ്ചു മിനിറ്റു നേരം കൈയ്യടിച്ചോ പാത്രങ്ങള്‍ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കിയോ നന്ദിപ്രകടിപ്പിക്കണമെന്നായിരുന്നു മോദി ആവശ്യപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook