Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

തകർത്തു കളഞ്ഞു സർ; ജോജുവിന് അഭിനന്ദനവുമായി ബോളിവുഡ് താരം

“അത്ഭുതകരമായ പ്രകടനങ്ങളുമായി ഇനിയും ഞങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കൂ സാർ,” രാജ് കുമാർ റാവു കുറിക്കുന്നു

Joju George , Rajkumar Rao, Nayattu, Joju Nayattu, Joju George nayattu, nayattu full movie online, രാജ് കുമാർ റാവു, ജോജു ജോർജ്, indian express malayalam, IE malayalam

ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങളിൽ നിന്നും മലയാളത്തിലെ കരുത്തുറ്റ കഥാപാത്രങ്ങളിലേക്ക് എത്തിനിൽക്കുകയാണ് ജോജു ജോർജ് എന്ന നടൻ. ജോജു തകർത്ത്​ അഭിനയിച്ച ‘നായാട്ട്” എന്ന ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്തു വരികയാണ്. ഇപ്പോഴിതാ, ജോജുവിനെ തേടി ഒരു അഭിനന്ദനം എത്തിയിരിക്കുകയാണ് ബോളിവുഡിൽ നിന്നും.

Read more: Nayattu Movie Review: അധികാരവും ചൂഷണവും; ‘നായാട്ട്’ റിവ്യൂ

ബോളിവുഡ് താരമായ രാജ് കുമാർ റാവു ആണ് ‘നായാട്ട്’ കണ്ട് ജോജുവിനെ അഭിനന്ദിച്ചിരിക്കുന്നത്. “എന്തൊരു ബ്രില്ല്യന്റ് പെർഫോമൻസ്. സിനിമയും ഇഷ്ടമായി. കൂടുതൽ കരുത്തോടെ മുന്നോട്ട്… അത്ഭുതകരമായ പ്രകടനങ്ങളുമായി ഇനിയും ഞങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കൂ സാർ,” എന്നാണ് രാജ് കുമാർ റാവു കുറിക്കുന്നത്.

“എന്താണ് പറയേണ്ടതെന്നറിയില്ല, ഇതെന്നെ ഒരുപാട് സ്പർശിച്ചിരിക്കുന്നു. എന്റെ പ്രിയപ്പെട്ട നടനിൽ നിന്നും ലഭിച്ച വിലപ്പിടിച്ച അഭിനന്ദനം. എനിക്ക് നായാട്ടിനു ലഭിച്ച ആദ്യത്ത​ അവാർഡ്,” എന്നാണ് രാജ് കുമാർ റാവുവിന്റെ സന്ദേശം പങ്കുവച്ചുകൊണ്ട് ജോജു കുറിച്ചത്.

മണിയന്‍  എന്ന കഥാപാത്രത്തെയാണ് ‘നായാട്ടി’ൽ ജോജു അവതരിപ്പിച്ചിരിക്കുന്നത്. കുരുക്കുകള്‍ കെട്ടു പിണഞ്ഞു കിടക്കുന്ന അഡ്മിനിസ്ട്രേഷന്‍ ലോകത്തിന്‍റെ പക്ഷപാതിത്വങ്ങളെ തുറന്നു കാണിക്കുന്ന ചിത്രത്തിൽ അധികാര വര്‍ഗ്ഗത്തിന്റെയും വോട്ടുരാഷ്ട്രീയത്തിന്റെയും ചൂഷണങ്ങൾക്ക് ഇരയാവുന്ന ഒരു പൊലീസുകാരനെയാണ് ജോജു അവതരിപ്പിച്ചത്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ കണ്ണുനനയിപ്പിക്കുന്ന ഒരു കഥാപാത്രം കൂടിയാണ് ജോജുവിന്റെ ‘മണിയൻ.’

Read more: ഇനി അടുത്ത സിനിമയില്‍ ഞാനില്ലെങ്കില്‍, ഞാന്‍ പ്രശ്നമുണ്ടാക്കും; ‘നായാട്ട്’ ടീമിനോട് മഞ്ജു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bollywood star rajkummar rao congrats joju george for nayattu performance

Next Story
കോവിഡ് പോരാട്ടത്തിനായി 25 ലക്ഷം രൂപ സംഭാവന ചെയ്ത് അജിത്ajith, ajith kumar, അജിത്, തല അജിത്ത്, thala ajith kumar, covid 19, ajith kumar covid 19 donation, ajith kumar mk stalin, ajith kumar cm relief fund donation, ajith kumar movies, ajith kumar valimai
The moderation of comments is automated and not cleared manually by malayalam.indianexpress.com