/indian-express-malayalam/media/media_files/uploads/2021/05/Joju-George-Rajkumar-Rao.jpg)
ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങളിൽ നിന്നും മലയാളത്തിലെ കരുത്തുറ്റ കഥാപാത്രങ്ങളിലേക്ക് എത്തിനിൽക്കുകയാണ് ജോജു ജോർജ് എന്ന നടൻ. ജോജു തകർത്ത് അഭിനയിച്ച 'നായാട്ട്'' എന്ന ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്തു വരികയാണ്. ഇപ്പോഴിതാ, ജോജുവിനെ തേടി ഒരു അഭിനന്ദനം എത്തിയിരിക്കുകയാണ് ബോളിവുഡിൽ നിന്നും.
Read more: Nayattu Movie Review: അധികാരവും ചൂഷണവും; ‘നായാട്ട്’ റിവ്യൂ
ബോളിവുഡ് താരമായ രാജ് കുമാർ റാവു ആണ് 'നായാട്ട്' കണ്ട് ജോജുവിനെ അഭിനന്ദിച്ചിരിക്കുന്നത്. "എന്തൊരു ബ്രില്ല്യന്റ് പെർഫോമൻസ്. സിനിമയും ഇഷ്ടമായി. കൂടുതൽ കരുത്തോടെ മുന്നോട്ട്… അത്ഭുതകരമായ പ്രകടനങ്ങളുമായി ഇനിയും ഞങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കൂ സാർ," എന്നാണ് രാജ് കുമാർ റാവു കുറിക്കുന്നത്.
"എന്താണ് പറയേണ്ടതെന്നറിയില്ല, ഇതെന്നെ ഒരുപാട് സ്പർശിച്ചിരിക്കുന്നു. എന്റെ പ്രിയപ്പെട്ട നടനിൽ നിന്നും ലഭിച്ച വിലപ്പിടിച്ച അഭിനന്ദനം. എനിക്ക് നായാട്ടിനു ലഭിച്ച ആദ്യത്ത അവാർഡ്," എന്നാണ് രാജ് കുമാർ റാവുവിന്റെ സന്ദേശം പങ്കുവച്ചുകൊണ്ട് ജോജു കുറിച്ചത്.
മണിയന്‍ എന്ന കഥാപാത്രത്തെയാണ് 'നായാട്ടി'ൽ ജോജു അവതരിപ്പിച്ചിരിക്കുന്നത്. കുരുക്കുകള്‍ കെട്ടു പിണഞ്ഞു കിടക്കുന്ന അഡ്മിനിസ്ട്രേഷന്‍ ലോകത്തിന്‍റെ പക്ഷപാതിത്വങ്ങളെ തുറന്നു കാണിക്കുന്ന ചിത്രത്തിൽ അധികാര വര്‍ഗ്ഗത്തിന്റെയും വോട്ടുരാഷ്ട്രീയത്തിന്റെയും ചൂഷണങ്ങൾക്ക് ഇരയാവുന്ന ഒരു പൊലീസുകാരനെയാണ് ജോജു അവതരിപ്പിച്ചത്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ കണ്ണുനനയിപ്പിക്കുന്ന ഒരു കഥാപാത്രം കൂടിയാണ് ജോജുവിന്റെ 'മണിയൻ.'
Read more: ഇനി അടുത്ത സിനിമയില്‍ ഞാനില്ലെങ്കില്‍, ഞാന്‍ പ്രശ്നമുണ്ടാക്കും; ‘നായാട്ട്’ ടീമിനോട് മഞ്ജു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.