സിനിമാ താരങ്ങളായ നടന്മാരുടെയും നടിമാരുടെയും പഴയകാല ചിത്രങ്ങൾ പലപ്പോഴും നമ്മെ അതിശയപ്പെടുത്താറുണ്ട്. ചിലരെ കണ്ടാൽ തിരിച്ചറിയാൻ തന്നെ പ്രയാസം. ബോളിവുഡിലെ താരസുന്ദരിമാരിലൊരാളുടെ ചെറുപ്പകാലത്തെ ഫൊട്ടോ കാണുന്നവരും അതിശയിച്ചുപോവുകയാണ്. അമ്മയ്ക്കൊപ്പമുളള നടിയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നിട്ടുളളത്.

പ്രായഭേദമന്യേ ഏവരുടെയും മനം കവർന്ന ആലിയ ഭട്ടിന്റെ ഫൊട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അമ്മ സോണി റസ്ദാനൊപ്പമുളള ആലിയയുടെ ഫൊട്ടോ കണ്ടാൽ അത്ര പെട്ടെന്നാർക്കും മനസ്സിലാവില്ല.

ബാലതാരമായിട്ടാണ് ആലിയ ബോളിവുഡിലേക്കെത്തിയത്. 1999 ൽ പുറത്തിറങ്ങിയ ‘സംഘർഷ്’ എന്ന സിനിമയിൽ പ്രീതി സിന്റയുടെ ബാല്യകാലം അവതരിപ്പിച്ചു. 2012 ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ നായികയായുളള ആലിയയുടെ അരങ്ങേറ്റം. 2014 പുറത്തിറങ്ങിയ ഹൈവേ ആണ് ആലിയയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. പിന്നീടിങ്ങോട്ട് ഉട്താ പഞ്ചാബ് (2016), ഡിയർ സിന്ദഗി (2016), റാസി (2018), ഗല്ലി ബോയ് (2019) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ആലിയ പ്രേഷകരുടെ പ്രിയങ്കരിയായി.

Read Also: ലോക്ക്ഡൗൺ ദിനങ്ങളിൽ രൺബീറിനൊപ്പം സമയം ചെലവിട്ട് ആലിയ; വൈറലായി വീഡിയോ

ആലിയയുടെയും രൺബീർ കപൂറിന്റെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ്. 2018 മുതൽ രൺബീറും ആലിയയും ഡേറ്റിങ്ങിലാണെന്നാണ് വിവരം. ഇരുവരും പല പൊതുപരിപാടികൾക്കും ഒരുമിച്ചാണ് എത്തിയിരുന്നത്. ഇതിനുപിന്നാലെ ഇരുവരുടെയും വിവാഹ വാർത്തകളും പരക്കാൻ തുടങ്ങി. ഈ വർഷം തന്നെ ഇരുവരുടെയും വിവാഹമുണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്തും ഇരുവരും ഒന്നിച്ചുളള വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook