നവമാധ്യമങ്ങളിലെ ഹാഷ് ടാഗ് ക്യാംപെയിനുകളിലൂടെ വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്ന കാലത്താണ് മീ ടൂ ക്യാംപെയ്‌ന് നമ്മള്‍ സാക്ഷ്യംവഹിച്ചത്. സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമത്തിനെതിരെ ബോളിവുഡിലായിരുന്നു ഇതിന് തുടക്കം. ഇന്ത്യയിലും കേരളത്തിലുമുള്ള മറ്റ് സിനിമാ താരങ്ങളടക്കമുള്ളവര്‍ പിന്നീട് ഇതേറ്റെടുത്തു.

മീ ടൂ ക്യാംപെയിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായ്.
‘ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് മീ ടൂ ക്യാംപെയ്ന്‍. ആളുകള്‍ സംസാരിക്കാന്‍ തയ്യാറായി എന്നതാണ് അതിന്റെ ഏറ്റവും പ്രധാന വശം. ലോകത്തിന്റെ ഒരു ഭാഗത്തുമാത്രം ഒതുങ്ങിയിരിക്കേണ്ടതല്ല, എല്ലാവരും സംസാരിക്കണം.’ ഐശ്വര്യ റായ് പറഞ്ഞു.

ഇത്തരം ദുരനുഭവങ്ങള്‍ നേരിട്ട സ്ത്രീകള്‍ അത് തുറന്നു പറയാന്‍ തയ്യാറായി മുന്നോട്ടുവരിക എന്നത് വളരെ വലിയ കാര്യമാണ്. മറ്റുള്ളവര്‍ക്കും സംസാരിക്കാന്‍ അത് പ്രചോദനമാകും. സിനിമയിൽ നിന്നുള്ളവർ മാത്രമല്ല, എല്ലാ മേഖലകളില്‍ നിന്നുള്ളവരും മുന്നോട്ടുവരാന്‍ തയ്യാറാകണമെന്നും ഐശ്വര്യ പറഞ്ഞു.

ഹോളിവുഡ് നടി അലീസ മിലാനോ ആണ് ഇത്തരത്തിലൊരു ക്യാംപെയിനു തുടക്കമിട്ടത്. ‘ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട ഓരോ സ്ത്രീയും ‘മീ ടൂ’ എന്ന് സ്വന്തം പ്രൊഫൈലില്‍ എഴുതിയാല്‍ ഈ പ്രശ്നത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് ആളുകളെ മനസ്സിലാക്കിക്കൊടുക്കാന്‍ സാധിക്കും’ എന്നെഴുതിയാണ് ഹാഷ് ടാഗ് ക്യാംപെയ്‌ന്‍ ആരംഭിച്ചത്.

Read More: “എനിക്കും സംഭവിച്ചിട്ടുണ്ട്”; ‘#മീ റ്റൂ’ ക്യാംപെയിൻ ഏറ്റെടുത്തു സോഷ്യൽ മീഡിയ

മിലാനോയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിനു പുറകെ നിരവധി സ്ത്രീകള്‍ ഇതേറ്റു പിടിച്ചു. ട്വിറ്ററിലും ഫെയ്സ്ബുക്കിലും ക്യാംപെയിനു വലിയ പിന്തുണയാണ് ലഭിച്ചത്. മലയാളി നടികളായ റിമ കല്ലിങ്കല്‍, പാര്‍വതി, സജിത മഠത്തില്‍ എന്നിവരും മറ്റ് മേഖലകളില്‍ നിന്നുള്ള സ്ത്രീകളുമെല്ലാം ഈ ക്യാംപെയ്‌ന്‍ ഏറ്റെടുത്തു തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ