പുല്‍വാമ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ബോളിവുഡ് താരങ്ങളുടെ ബിഗ് സല്യൂട്ട്. അജയ് ദേവ്ഗണ്‍, അഭിഷേക് ബച്ചന്‍, മല്ലിക ഷെരാവത്ത്, വിവേക് ഒബ്‌റോയ് തുടങ്ങി നിരവധി താരങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.

നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയെന്നും ഭീകര ക്യാംപുകള്‍ പൂര്‍ണമായും തകര്‍ത്തുവെന്നും കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ആണ് ആദ്യം ട്വീറ്റ് ചെയ്തത്. പുല്‍വാമ ഭീകരാക്രമണം നടന്ന് 12 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഇന്ത്യ തിരിച്ചടിച്ചതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

പുലര്‍ച്ചെ 3.30 ഓടെയാണ് അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയതെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പന്ത്രണ്ട് മിറാഷ് 2000 വിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ ഭീകരവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നും 1000 കിലോ ബോംബ് ഭീകര താവളങ്ങളില്‍ വര്‍ഷിച്ചെന്നും എഎന്‍ഐയോട് വ്യോമസേന പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഇത് സംബന്ധിച്ച് ഇന്ത്യന്‍ വ്യോമസേന പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ