ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആർക്കും തകർക്കാനാവാത്ത റെക്കോർഡുകളാണ് ബാഹുബലി 2 കുറിച്ചിരിക്കുന്നത്. എന്നാൽ ബാഹുബലി 2 വിന്റെ റെക്കോർഡുകൾ സൽമാൻ ഖൻ തകർക്കുമെന്നാണ് ബോളിവുഡിൽനിന്നുളള ഇപ്പോഴത്തെ വാർത്തകൾ. കാബിർ ഖാന്റെ സംവിധാനത്തിൽ സൽമാൻ നായകനാകുന്ന ട്യൂബ്‌ലൈറ്റാണ് ബാഹുബലി 2 വിന്റെ റെക്കോർഡുകൾ തകർക്കാനെത്തുന്നത്. റിലീസിനു മുൻപുതന്നെ വിതരണാവകാശത്തിലൂടെ ചിത്രം 130 കോടി നേടിയതായാണ് വിവരം. ഇങ്ങനെയെങ്കിൽ ചിത്രം ഉറപ്പായും ബാഹുബലി 2 വിന്റെയും ദംഗലിന്റെയും റെക്കോർഡുകൾ തകർക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

ഗുജറാത്തിലും രാജസ്ഥാനിലും വിതരണാവകാശത്തിലൂടെ വൻ തുകയാണ് ചിത്രത്തിന് ലഭിച്ചത്. ദംഗലിനെക്കാളും കൂടിയ തുകയ്ക്ക് വിതരാണാവകാശം വാങ്ങിയത് ആരാധകർക്ക് സൽമാൻ ഖാനിലുളള വിശ്വാസമാണെന്നും റിപ്പോർട്ടുണ്ട്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി 2 ഇതിനോടകം ബോക്സ്ഓഫിസിൽ 1200 കോടി വാരിക്കൂട്ടിയിട്ടുണ്ട്. ആമിർ ഖാൻ ചിത്രം ദംഗവും 1000 കോടി ക്ലബിലെത്താനുളള യാത്രയിലാണ്.

സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സൽമാന്റെ ട്യൂബ്‌ലൈറ്റ് ചിത്രം. സൂപ്പർ ഹിറ്റായ ബജ്റംഗി ബായ്ജന്റെ സംവിധായകനായിരുന്ന കബീർ ഖാനാണ് ഈ ചിത്രത്തിന്റെയും സംവിധായകൻ. യുദ്ധ പശ്ചാത്തലത്തലൊരുങ്ങുന്ന ചിത്രമാണ് ട്യൂബ്‌ലൈറ്റ്. ചൈനക്കാരിയായ സു സുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ജൂൺ 23നാണ് ബോക്‌സ് ഓഫീസിൽ പുതു ചരിത്രമെഴുതാൻ ഈ സൽമാൻ ചിത്രമെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook