/indian-express-malayalam/media/media_files/uploads/2018/08/Shefali-Shah-Neeraj-Kabi-Once-Agian.jpg)
Shefali Shah Neeraj Kabi Once Agian
ബ്രഹ്മാണ്ഡമല്ല, സൂപ്പര്‍ താരങ്ങളില്ല, തിയേറ്റര്‍ റിലീസ് പോലുമില്ല. എങ്കിലും ബോളിവുഡ് ഒന്നടങ്കം കാത്തിരിക്കുകയാണ് 'ഒന്‍സ് അഗൈന്‍' എന്ന ചിത്രം കാണാന്‍. അതിനു കാരണവുമുണ്ട്. കുറച്ചു കാലം കൂടി ബോളിവുഡില്‍ എത്തുന്ന മിഡില്‍ ഏജ് ലവ് സ്റ്റോറിയാണിത് എന്നതാണ് അതില്‍ പ്രധാനം. ഷെഫാലി ഷാ, നീരജ് കബി എന്നീ നടീനടന്മാരുടെ അഭിനയവും അവര്‍ തമ്മിലുള്ള കെമിസ്ട്രിയുമാണ് മറ്റൊന്ന്.
ഇന്‍ഡോ ജര്‍മന്‍ കോപ്രൊഡക്ഷന്‍ ആയ 'ഒന്‍സ് അഗൈന്‍' എഴുതി സംവിധാനം ചെയ്യുന്നത് കന്‍വല്‍ സേഥിയാണ്. നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
ഒരു സിനിമാ താരത്തിന്റെ (നീരജ് കബി) ജീവിതത്തിലേക്ക് കടന്നു വരുന്ന ഒരു ടിഫിന്‍ സെന്റര്‍ ഉടമ (ഷെഫാലി ഷാ), അവര്‍ അയാള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിലൂടെ ഉടലെടുക്കുന്ന അവരുടെ പ്രണയം - ഇതാണ് 'ഒന്‍സ് അഗൈനി'ന്റെ കാതല്‍. മദ്ധ്യവയസ്സ് കഴിഞ്ഞ, മുതിര്‍ന്ന മക്കളുള്ള ഇരുവരും തങ്ങളുടെ പ്രണയത്തെ പ്രതിസന്ധികള്‍ കടന്നു മുന്നോട്ട് എങ്ങനെ കൊണ്ട് പോകുന്നു എന്നതാണ് ചിത്രത്തിന്റെ കഥ.
പ്രിയാന്‍ഷു പൈന്‍യുള്ളി, രസിക ദുഗ്ഗല്‍, ബിടിത ബാഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2 മിനിറ്റും നാല്‍പതു സെക്കന്റുമുള്ള ചിത്രത്തിന്റെ ട്രെയിലര്‍ വലിയ പ്രതീക്ഷകള്‍ ഉളവാക്കുന്നതായി ബോളിവുഡിലെ നിരൂപകരടക്കം സാക്ഷ്യപ്പെടുത്തുന്നു.
So good to see two powerhouse actors in a film... Shefali Shah and Neeraj Kabi... Trailer of Indo-German collaboration #OnceAgain... Directed by Kanwal Sethi... #OnceAgainTrailer link: https://t.co/mWoeTWsH6v
— taran adarsh (@taran_adarsh) August 28, 2018
Some films are a mystery I'm intrigued by #OnceAgainhttps://t.co/egggpgDJQW looking forward to the film#ShefaliVipulShah @ Mumbai, Maharashtra https://t.co/K00IOQSN2t
— Bhawana Somaaya (@bhawanasomaaya) August 28, 2018
Thanku sir waiting for u to watch it and give us ure feed bac. https://t.co/iKZsxhPFNN
— Shefali Shah (@ShefaliShah_) August 29, 2018
2013ല്‍ റിതേഷ് ബത്രയുടെ സംവിധാനത്തില്‍ റിലീസ് ചെയ്ത 'ദി ലഞ്ച്ബോക്സ്' എന്ന ചിത്രവുമായി പ്രത്യക്ഷത്തില്‍ സാമ്യം തോന്നുമെങ്കിലും ചിത്രം അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് എന്ന് ഷെഫാലി ഷാ പറയുന്നു.
"ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട് ചിത്രത്തില്‍, അതുകൊണ്ട് തന്നെ ആളുകള്‍ 'ലഞ്ച് ബോക്സിനെക്കുറിച്ച് പരാമര്‍ശിക്കും എന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്റെ ഫ്ലേവര്‍ അതില്‍ നിന്നും വളരെ വ്യത്യസ്തമാണ് എന്നുള്ളത് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും".
Read in English: Once Again trailer: This Shefali Shah and Neeraj Kabi film will remind you of The Lunchbox
ഏകാന്തത എന്ന വികാരവും ആധുനിക ഇന്ത്യയിലെ അതിന്റെ വിവിധ പ്രതിഫലനങ്ങളും തിരയാനുള്ള ശ്രമമാണ് ചിത്രത്തില്‍ നടത്തുന്നതെന്ന് സംവിധായകന്‍ സേഥി വെളിപ്പെടുത്തി. ക്രോളിംഗ് ഏഞ്ചല്‍ ഫിലിംസ്, ജാര്‍ പിക്ചര്‍സ്, ന്യുഫിലിം എന്നിവര്‍ ZDF/ARTEമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ഒന്‍സ് അഗൈന്‍' അവതരിപ്പിക്കുന്നത് സഞ്ജയ് ഗുലാത്തി, നീരജ് പാണ്ടേ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന് ഗോവാ ഫിലിം ബസാറില്‍ മികച്ച 'വര്‍ക്ക് ഇന്‍ പ്രോഗ്രസ്സി'നുള്ള ഫെയ്സ്ബുക്ക് പുരസ്‌കാരം ലഭിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.