scorecardresearch
Latest News

ഒരിക്കൽ അവനവന്റെ രാജകുമാരിയെ കണ്ടെത്തി, ബാക്കിയെല്ലാം ചരിത്രം; താരസുന്ദരിയുടെ കുട്ടികാലചിത്രവുമായി ഭർത്താവ്

സിനിമാപ്രേക്ഷകരുടെ എവർഗ്രീൻ നായികയാണ് ഈ നടി

madhuri dixit, madhuri dixit childhood photos, madhuri dixit shriram nene throwback photos, madhuri dixit husband childhood photo

ബോളിവുഡിന്റെ എവർഗ്രീൻ നായികയാണ് മാധുരി ദീക്ഷിത്. അമേരിക്കയിൽ ഡോക്ടറായ ശ്രീറാം മാധവ് നെനെയാണ് മാധുരിയുടെ ഭർത്താവ്. വിവാഹത്തിന്റെ 22-ാം വാർഷികനിറവിലാണ് ഈ ദമ്പതികൾ. നെനെ മാധുരിയെ കുറിച്ച് പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ഒരിക്കൽ രാജകുമാരൻ അവന്റെ രാജകുമാരിയെ കണ്ടെത്തി, ബാക്കിയെല്ലാം ചരിത്രം,” എന്നാണ് നെനെ കുറിച്ചത്.

22-ാം വിവാഹവാർഷികത്തോട് അനുബന്ധിച്ച് ഷെയർ ചെയ്ത കുറിപ്പിൽ “പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ,” എന്നാണ് നെനെ മാധുരിയെ വിശേഷിപ്പിച്ചത്.

” നമ്മൾ ഒന്നിച്ച് ആസ്വദിച്ച 22 വർഷങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ സമയം പറന്നുപോയതുപോലെ തോന്നു. നീയെവിടെയാണോാ അവിടെയാണ് വീട്, അത്ഭുതകരമായ ഈ ജീവിതത്തിനും ഒപ്പം നമ്മളൊന്നിച്ച് കെട്ടിപ്പടുത്ത നമ്മുടെ വീടിനും ഞാനെന്നും കടപ്പെട്ടിരിക്കുന്നു. പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയ്ക്ക്, എന്റെ ആത്മ സുഹൃത്തിന്, എന്റെ എം.ഡിയ്ക്ക്, നല്ല പാതിയ്ക്ക് ജന്മദിനാശംസകൾ… നമ്മളൊന്നിച്ച് ഇനിയുമേറെ വാർഷികങ്ങൾ ഉണ്ടാവട്ടെ,” ശ്രീറാം കുറിക്കുന്നു.

1999-ൽ ആയിരുന്നു മാധുരിയും നെനെയും തമ്മിലുള്ള വിവാഹം. അരിൻ, റീയാൻ എന്നിവരാണ് ഈ ദമ്പതികളുടെ മക്കൾ.

രാജ്യം പത്മശ്രീ നേടി ആദരിച്ച മാധുരിയുടെ ആദ്യചിത്രം 1984ൽ റിലീസ് ചെയ്ത അബോദ് ആണ്. തേസാബ്, രാം ലഖൻ, പരിന്ത, ത്രിദേവ്, കിഷൻ കനൈയ്യ, ദിൽ, സാജൻ, ബേട്ട, ഖൽനായക്, ഹം ആപ്കേ ഹേ കോൻ, രാജ, ദിൽ തോ പാഗൽ ഹേ, ദേവദാസ്, ആജ നച്‌ലെ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

അഭിനയത്തിലെന്ന പോലെ നൃത്തത്തിലും ശോഭിച്ച താരമാണ് മാധുരി. മാധുരി അഭിനയിച്ച ചിത്രങ്ങളിലെ ഒട്ടുമിക്ക ഗാനരംഗങ്ങളും വലിയ ജനപ്രീതി നേടിയവയാണ്. ‘ബേട്ട’ എന്ന ചലച്ചിത്രത്തിലെ ‘ദാക്ക് ദാക്ക് കർനേ ലഗാ’, ‘ഏക് ദോ തീൻ’ (തേസാബ്), ‘അഖിയാ മിലാൻ’ (രാജ), ‘ഹംകോ ആജ് കൽ'(സായിലാബ്), ‘ക്യാ സരാ സരാ’ (പുകാർ) തുടങ്ങിയ ഗാനരംഗങ്ങളിലെ മാധുരിയുടെ നൃത്തം സിനിമാപ്രേക്ഷകർക്ക് മറക്കാനാവാത്തതാണ്.

പ്രസിദ്ധ ചിത്രകാരനായ എം.എഫ്. ഹുസൈൻ മാധുരിയുടെ വലിയ ആരാധകനായിരുന്നു. സ്ത്രീത്വത്തിന്റെ പ്രതീകമായിട്ടാണ് അദ്ദേഹം മാധുരിയെ വിശേഷിപ്പിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bollywood renounced actress dancer and her husband throwback photo