കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ മെറ്റ് ഗാലയിലേക്ക് ഒരുമിച്ചെത്തിയതോടെയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസുമായുള്ള സൗഹൃദം പരസ്യമായത്. ഇരുവരും പ്രണയത്തിലാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇവര്‍. ഈ മാസം അവസാനത്തോടെ ഇവരുടെ വിവാഹ നിശ്ചയവും ഉണ്ടാകും എന്നാണ് വാര്‍ത്തകള്‍.
നിക്കിനെയും കൂട്ടി പ്രിയങ്ക ഇന്ത്യയിലേക്ക് വന്നത് തന്നെ തന്റെ ഭാവി വരനെ കുടുംബാംഗങ്ങള്‍ക്ക് പരിചയപ്പെടുത്താനായിരുന്നു എന്ന് ഫിലിംഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിയങ്കയുടെ കസിന്‍സിനൊപ്പം ഗോവയില്‍ എത്തിയ നിക്ക് ജൊനാസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Read More: നിക്കിന്റെ കൈപിടിച്ച് പ്രിയങ്ക ചോപ്ര
35 കാരിയായ പ്രിയങ്കയെക്കാൾ 10 വയസ് പ്രായം കുറവാണ് നിക്കിന്. ഹോളിവുഡിലെ വളരെ പ്രശസ്‌തനായ ഗായകനാണ് 25 കാരനായ നിക് ജൊനാസ്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ്കാർപെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.