വിഖ്യാത ബോളിവുഡ് സംഗീത സംവിധായക കൂട്ടായ്മ സാജിദ്-വാജിദിലെ വാജിദ് ഖാന്‍ കോവിഡ്‌ ബാധിച്ച് മരിച്ചു. 42 വയസ്സായിരുന്നു.

തബല വാദകനായ ഉസ്താദ് ശരാഫത് അലി ഖാന്റെ മക്കളായ വാജിദും സാജിദും ചേര്‍ന്ന് തുടക്കം കുറിച്ചത് സല്‍മാന്‍ ഖാന്‍ ചിത്രം ‘പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ’യിലൂടെയായിരുന്നു. തുടര്‍ന്ന്‍ ‘ഹലോ ബ്രദര്‍,’ ‘തുംകോ ന ഭൂല്‍ പായെന്ഗെ,’ ‘ഗര്‍വ്വ്‌,’ ‘മുജ്ഹ്സേ ശാദി കരോഗി,’ ‘പാര്‍ട്ട്‌നര്‍,’ ‘ഗോഡ് തുസീ ഗ്രേറ്റ്‌ ഹോ,’ ‘വാണ്ടഡ്‌,’ ‘മൈന്‍ ഓര്‍ മിസ്സിസ് ഖന്ന,’ ‘വീര്‍,’ ‘ദബോംഗ്,’ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചു.

ഗായകനും കൂടിയായിരുന്ന വാജിദ് ഖാന്‍ ‘Do You Wanna Partner,’ ‘സോണി ദേ നക്രെ’ തുടങ്ങിയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

 

വാജിദ് ഖാന്റെ മരണത്തില്‍ ബോളിവുഡ് താരങ്ങളും സാങ്കേതിക വിദഗ്‌ധരും സംഗീതരംഗത്ത് പ്രവര്‍ത്തിക്കുന്നവരും അനുശോചനം അറിയിച്ചു.

Read Here: Wajid Khan dies at 42: Bollywood mourns the demise of music director-singer

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook