രാജ്കുമാര്‍ റാവു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം ന്യൂട്ടണ്‍ 2018 ഓസ്കറിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്തു. രാജ്കുമാര്‍ തന്നെയാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുളളത്. വെളളിയാഴ്ച്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. മികച്ച വിദേശഭാഷാ ചിത്രമെന്ന പട്ടികയിലാണ് ചിത്രം മത്സരിക്കുക.

ഓസ്കറിന് ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കുന്നതില്‍ വളരെയധികം സന്തോഷവാനാണെന്ന് രാജ്കുമാര്‍ റാവു പ്രതികരിച്ചു. ചിത്രം അവസാന റൗണ്ടില്‍ കടക്കുമെന്നാണ് പ്രതീക്ഷയെന്നും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

“വലിയൊരു കച്ചവട സിനിമയോ മസാല ചിത്രമോ അല്ലാഞ്ഞിട്ടും ജനങ്ങള്‍ ചിത്രത്തെ ഏറ്റെടുത്തു. ഒരു സിനമയുടെ ശക്തി അതിന്റെ കഥയും കഥ പറയുന്ന രീതിയുമാണ്. പിന്നണിയില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരുമാണ് നേട്ടത്തിന് അര്‍ഹര്‍”, രാജ്കുമാര്‍ പറഞ്ഞു. അമിത് മസ്റൂക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സെപ്റ്റംബര്‍ 22ന് റിലീസ് ചെയ്ത ചിത്രം ന്യൂട്ടണ്‍ എന്ന ഗവണ്‍മെന്റ് ക്ലര്‍ക്കിന്റെ കഥയാണ് പറയുന്നത്. ഒരു നക്സല്‍ അധീന പ്രദേശത്ത് തെരഞ്ഞെടുപ്പ് നടത്താനുളള ശ്രമങ്ങളാണ് ചിത്രം ആക്ഷേപഹാസ്യത്തിലൂടെ വിവരിക്കുന്നത്. സെപ്റ്റംബര്‍ 22ന് റിലീസ് ചെയ്ത ചിത്രം ന്യൂട്ടണ്‍ എന്ന ഗവണ്‍മെന്റ് ക്ലര്‍ക്കിന്റെ കഥയാണ് പറയുന്നത്. ഒരു നക്സല്‍ അധീന പ്രദേശത്ത് തെരഞ്ഞെടുപ്പ് നടത്താനുളള ശ്രമങ്ങളാണ് ചിത്രം ആക്ഷേപഹാസ്യത്തിലൂടെ വിവരിക്കുന്നത്. പങ്കജ് ത്രിപാഥി, രഘുഭീര്‍ യാദവ്, അഞ്ജലി പാട്ടീല്‍, ഡാനിഷ് ഹുസൈന്‍, സഞ്ജയ് മിശ്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

വെട്രിമാരന്‍ സംവിധാനം ചെയ്ത ദേശീയ പുരസ്‌കാരം നേടിയ വിസാരണൈ എന്ന തമിഴ് ചിത്രമായിരുന്നു ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തിരുന്നത്. 2018 ഫെബ്രുവരിയിലാണ് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook