മുംബൈയിലെ പ്രശസ്തമായ ആഭരണക്കടയില്‍ അമ്മ ഉജ്ജലയുമായി ദീപിക പദുകോണ്‍ എത്തിയത് അവരുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂട്ടിയിരിക്കുകയാണ്. മുംബൈ ബാന്ദ്രയിലാണ് ദീപിക ജൂവലറി ഷോപ്പിംഗിനെത്തിയത്.

‘പദ്മാവത്’, ‘ബാജിറാവു മസ്താനി’, ‘റാം ലീല’ എന്നീ ചിത്രങ്ങളിലെ സഹതാരം രണ്‍വീര്‍ സിംഗുമായി ദീപിക പ്രണയത്തിലാണ് എന്നും ഈ വര്‍ഷാവസാനം ഇരുവരും വിവാഹതിരാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അടുപ്പത്തെക്കുറിച്ചോ വിവാഹ സാധ്യതയെക്കുറിച്ചോ ദീപികയും രണ്‍വീറും ഇത് വരെ പരസ്യമായി സംസാരിച്ചിട്ടില്ല എങ്കിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി ബോളിവുഡില്‍ അങ്ങാടിപ്പാട്ടാണ്. വിവാഹവേദിയെക്കുറിച്ചും തീയതിയെക്കുറിച്ച് വരെ തീരുമാനം ആയിക്കഴിഞ്ഞു എന്നാണ് ഏറ്റവുമൊടുവിലത്തെ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

deepika-with-mom ujjala

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ