ഛായാഗ്രാഹകൻ പിപ്പി അന്തരിച്ചു

കോവിഡിനെ തുടർന്നായിരുന്നു മരണം

Dilshad Pippi, cinematographer dilshad

മുംബൈ: യുവ ഛായാഗ്രാഹകരിൽ ഏറെ ശ്രദ്ധേയനായ പിപ്പിജാൻ എന്നറിയപ്പെടുന്ന ദിൽഷാദ് അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കപിൽ ശർമ്മ പ്രധാനവേഷം ചെയ്‌ത ‘കിസ് കിസ്കോ പ്യാർ കരു’ എന്ന അബ്ബാസ് മസ്താൻ ചിത്രത്തിന് ശേഷം പുതിയ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നപ്പോഴാണ് കോവിഡ് ബാധിതനാവുന്നത്.

മലയാളം, ഹിന്ദി, ഇംഗ്ലീഷ്. പഞ്ചാബി, ഗുജറാത്തി, ബോജ്‌പുരി, മറാത്തി തുടങ്ങിയ ഭാഷാ ചിത്രങ്ങളിൽ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. എറണാകുളത്തു ജനിച്ച പിപ്പി സുപ്രസിദ്ധ ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ ശിഷ്യനായാണ് സിനിമാലോകത്ത് എത്തുന്നത്. പിന്നീട് ഹിന്ദി സിനിമയിലെ സിനിമാട്ടോഗ്രാഫർ രവിയാദവിനോപ്പം ടാർസൻ- ദ വണ്ടർ കാർ, 36 ചീന ടൗൺ, റെയ്സ് തുടങ്ങി ആറോളം ചിത്രങ്ങളിൽ ഓപ്പറേറ്റിംഗ് ക്യാമറാമാൻ ആയി പ്രവർത്തിച്ചു.

‘ദ വെയിറ്റിംഗ് റൂം’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായത്. ‘ദ ബ്ലാക്ക് റഷ്യൻ’ എന്ന ഇംഗ്ലീഷ് ചിത്രം പിപ്പിജാനെ ഏറെ ശ്രദ്ധേയനാക്കിയിരുന്നു. ദിൽഷാദിന്റെ മരണത്തിൽ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bollywood cinematographer dilshad pippi passes away

The moderation of comments is automated and not cleared manually by malayalam.indianexpress.com