ടൈഗർ ഷെറഫ്, സോനം കപൂർ, റൺബീർ കപൂർ എന്നിവർ സിനിമാലോകത്തെ ശ്രദ്ധേയരായ താരങ്ങളാണ്. സിനിമാ കുടുംബത്തിൽ ജനിച്ച താരങ്ങളുടെ ഒരു കുട്ടികാല വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നടന്മാരായ അച്ഛന്മാർക്കൊപ്പം ഗാന രംഗത്തിൽ അഭിനയിക്കുകയാണ് കുട്ടി താരങ്ങൾ. ജാക്കി ഫെറഫ്, അനിൽ കപൂർ, റിഷി കപൂർ എന്നിവരാണ് മക്കൾക്കൊപ്പം എത്തുന്ന വീഡിയോയാണ് വൈറലാകുന്നത്.
ദേശഭക്തി ഗാനത്തിനു സമാനമായ ഗാനരംഗം ഒരുക്കിയത് സുഭാഷ് ഗായ് ആണ്. 1991 ലാണ് ഗാനം റിലീസ് ചെയ്‌തത്. ഇവർക്കു പുറമെ രജനികാന്ത്, മമ്മൂട്ടി, സൽമാൻ ഖാൻ, ആമീർ ഖാൻ തുടങ്ങി അനവധി താരങ്ങളും ഗാനരംഗത്തിലുണ്ട്.
“ബാബറി മസ്‌ജിദ് തകർക്കപ്പെട്ടതിനു ശേഷം രാജ്യത്ത് സംഘർഷാവസ്ഥയായിരുന്നു. ഞാൻ ഒരു ചിത്രത്തിന്റെ ഷൂട്ടിൽ നിൽക്കുമ്പോഴാണ് മന്ത്രിയുടെ സെക്രട്ടറിയിൽ നിന്ന് കോൾ വരുന്നത്. സിനിമാലോകം ഒന്നിച്ചെത്തി സാഹോദര്യത്തിന്റെ സന്ദേശം നൽകാമോ എന്നായിരുന്നു ചോദ്യം ഞാൻ സമ്മതിക്കുകയും ചെയ്‌തു”
“മുതിർന്നവർ മാത്രമല്ല രാജ്യത്തിന്റെ ഭാവിയായ കുട്ടികളിലേക്കും ഈ സന്ദേശം എത്തണമെന്ന നിർബന്ധം എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് താരങ്ങൾ അവരുടെ കുട്ടികൾക്കൊപ്പം സ്ക്രീനിലെത്തിയത്” സംവിധായകൻ സുഭാഷ് ഗായ്‌യുടെ വാക്കുകൾ.