മലയാളത്തിൽ അഭിനയിച്ച ശേഷം ബോളിവുഡിലെ സൂപ്പർ നായികമാരിൽ ഒരാളായി മാറിയ ഒരു നടിയാണ് കത്രീന കൈഫ്. മമ്മൂട്ടിയുടെ നായികയായി ‘ബൽറാം വേഴ്സസ് താരദാസ്’ എന്ന ചിത്രത്തിൽ അഭിനയിച്ച കത്രീനയെ മലയാളികൾ പിന്നെ കണ്ടത് ബോളിവുഡിലെ ഹിറ്റ് സിനിമകളിൽ ആയിരുന്നു.
കത്രീനയുടെ സിനിമാ കരിയറിന്റെ തുടക്ക കാലത്തായിരുന്നു മലയാളത്തിൽ നായികയായത്. 2006ൽ ഐ.വി ശശി ഒരുക്കിയ ബൽറാം വേഴ്സസ് താരാദാസിൽ എത്തുമ്പോൾ ആറ് ചിത്രങ്ങൾ മാത്രമാണ് കത്രീന പൂർത്തിയാക്കിയിരുന്നത്. മമ്മുട്ടിയുടെ നായികയായുള്ള കത്രീനയുടെ പ്രകടനം മികച്ചതായിരുന്നു എന്നാണ് അന്ന് സിനിമാ നിരൂപകർ വിലയിരുത്തിയത്.
അതേ വർഷം ഹിന്ദിയിൽ അക്ഷയ് കുമാറിന്റെ നായികയായി അഭിനയിച്ച ‘ഹംകോ ദീവാന കർഗയെ’ എന്ന സിനിമയാണ് കത്രീനയുടെ ബോളിവുഡ് കരിയറിൽ വഴിത്തിരിയവായത്. പിന്നീട് അങ്ങോട്ട് അടുത്തടുത്ത വർഷങ്ങളിൽ മികച്ച ചിത്രങ്ങളുമായി കത്രീന ബോളിവുഡിന്റെ സ്വന്തം നായികയായി മാറി.
Read More: നമ്പർ വൺ സ്നേഹതീരത്തിലെ കുസൃതി കുട്ടികൾ ഇവിടെയുണ്ട്
ഇതുവരെ നാല്പതോളം ചിത്രങ്ങളിലാണ് കത്രീന അഭിനയിച്ചത്. മലയാളത്തിന് പുറമെ തെലുങ്കിലും കത്രീന അഭിനയിച്ചിട്ടുണ്ട്. രണ്ടു തെലുങ്ക് ചിത്രങ്ങളിലാണ് കത്രീന അഭിനയിച്ചത്. തെലുങ്കിലെ ആദ്യ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് നോമിനേഷനിൽ വരെ കത്രീന എത്തിയിരുന്നു.
മികച്ച അഭിനയേത്രി എന്നതിനു പുറമെ മികച്ച നർത്തകി കൂടിയാണ് കത്രീന. കത്രീനയുടെ ‘ഷീല കി ജവാനി’ യും ധൂം സിനിമയിലെ ഡാൻസ് രംഗങ്ങളുമെല്ലാം കത്രീനയ്ക്ക് നിരവധി ആരാധകരെ സമ്മാനിച്ച ഡാൻസ് നമ്പറുകൾ ആയിരുന്നു.
Read Also: ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന നായിക
1983ൽ ഹോംഗ് കോംഗിലാണ് കത്രീന ജനിച്ചത്. കത്രീന കൈഫിൻറെ അച്ഛൻ കാശ്മീരി സ്വദേശിയും, അമ്മ ബ്രിട്ടീഷുകാരിയുമാണ്. പതിനാലാം വയസ്സു മുതലാണ് കത്രീന മോഡലിംഗ് രംഗത്തേക്ക് കടക്കുന്നത്. തുടർന്ന് ധാരാളം പരസ്യങ്ങളിൽ അഭിനയിച്ച കത്രീന. 2003ൽ പുറത്തിറങ്ങിയ ‘ഭൂം’ എന്ന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
‘അംഗരേസി മീഡിയം’ എന്ന സിനിമയാണ് കത്രീനയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം. രോഹിത് ഷെട്ടിയുടെ ‘സൂര്യവൻഷി’, ഗുർമീത് സിങ്ന്റെ ‘ഫോൺ ബൂത്’ മനീഷ് ശർമയുടെ ‘ടൈഗർ 3’ എന്നീ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്.