Actor Vidya Sinha passes away: സിനിമാ ടെലിവിഷൻ താരം വിദ്യാ സിൻഹ മുംബൈയിൽ അന്തരിച്ചു.  എഴുപത്തിയൊന്നു വയസായിരുന്നു.  ഹിന്ദി ചലച്ചിത്രങ്ങളായ ‘ചോട്ടി  സീ ബാത്’, ‘രജനിഗന്ധ’, ‘പതി, പത്നി ഓർ വോ’ എന്നിവയിലെ അഭിനയത്തിന് ശ്രദ്ധ പിടിച്ചു പറ്റിയ വിദ്യ സിൻഹ ലളിതമായ അഭിനയ ശൈലി കൊണ്ട് ‘അടുത്ത വീട്ടിലെ പെൺകുട്ടി’ ഇമേജിനു പാത്രമായിരുന്നു.

സിനിമകളോടൊപ്പം തന്നെ വിദ്യ അഭിനയിച്ച ഗാനങ്ങളും വലിയ ഹിറ്റുകളായിരുന്നു.  യേശുദാസ് ആലപിച്ച ‘ജാനേമൻ ജാനേമൻ’, ‘കയി  ബാർ യു ഭി ദേഖാ ഹൈ’, രജ്നിഗന്ധ ഫൂൽ തുംഹാരേ’ തുടങ്ങിയവ ഇന്നും ആരാധകരുടെ ചുണ്ടിലും മനസ്സിലും സജീവമാണ്.

Read in English: Film and television actor Vidya Sinha passed away on Thursday. She was 71

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook