scorecardresearch

ലോലോ എന്ന് വിളിപേര്, ബോളിവുഡ് താരം, ഇന്ന് പിറന്നാളും; ആരാണ് എന്ന് മനസ്സിലായോ?

ക്ലൂ തരാം. 48 വയസായി. ഇന്ത്യൻ സിനിമയുടെ ‘first family’ എന്നൊക്കെ കരുതപ്പെടുന്ന കുടുംബത്തിലെ അംഗം.

film star childhood photos, film star childhood pics, film star children names, film actor childhood photos, movie star child, movie star child names, film actress child, Hollywood child star deaths

Bollywood Actress Star Childhood Photo: ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ബോളിവുഡ് താരം കരിഷ്മ കപൂറിന്റെ കുട്ടിക്കാല ചിത്രമാണ് ഇത്. ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചത് കരിഷമയുടെ അനുജത്തിയും നടിയുമായ കരീനയാണ്.

‘ഞങ്ങളുടെ കുടുംബത്തിന്റെ അഭിമാനം. എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിന്റെ പടമാണിത്. ഹാപ്പി ബർത്ത്ഡേ ലോലോ. ലോകത്തെ ഏറ്റവും നല്ല ചേച്ചിയാണ് നീ,’ കരീന കുറിച്ചു.

ഇന്ത്യൻ സിനിമയുടെ ‘ഫസ്റ്റ് ഫാമിലി’ എന്നൊക്കെ അറിയപ്പെടുന്ന കപൂർ കുടുംബത്തിലാണ് കരിഷ്മയുടെ ജനനം. അച്ഛൻ രൺധീർ കപൂർ, രാജ് കപൂറിന്റെ മകനാണ്. അമ്മ ബബിത. പതിനേഴാം വയസ്സിൽ ‘പ്രേം കൈതി’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് രംഗപ്രവേശം നടത്തിയ കരിഷ്മ പിന്നീട് അനേകം വർഷങ്ങൾ സജീവമായി അഭിനയ രംഗത്ത് തുടർന്നു. 2003ൽ വിവാഹത്തെത്തുടർന്ന് കുറച്ചു കാലം സിനിമയിൽ നിന്നും വിട്ടു നിന്ന് എങ്കിലും വീണ്ടും മടങ്ങിയെത്തി. ഇപ്പോൾ ടിവിയിൽ സജീവമാണ് താരം.

Check Out More Star Childhood Photos Here

R

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bollywood actress star childhood photo