scorecardresearch

'ഒരു തെറ്റ് പറ്റി, പക്ഷേ കുഴപ്പമില്ല'; ശിൽപ്പ ഷെട്ടി പറയുന്നു

പോൺ ഫിലിം കേസിൽ ഭർത്താവ് രാജ് കുന്ദ്ര ജാമ്യം കാത്തിരിക്കുന്നതിനിടയിലാണ് ശിൽപ്പയുടെ വാക്കുകൾ

പോൺ ഫിലിം കേസിൽ ഭർത്താവ് രാജ് കുന്ദ്ര ജാമ്യം കാത്തിരിക്കുന്നതിനിടയിലാണ് ശിൽപ്പയുടെ വാക്കുകൾ

author-image
Entertainment Desk
New Update
shilpa shetty, raj kundra, raj kundra case, raj kundra porn apps case, raj kundra adult film racket, shilpa shetty husband arrested, shilpa shetty husband case

ജൂലൈ മാസത്തിലാണ് അശ്ലീല ചിത്രങ്ങൾ സൃഷ്ടിക്കുകയും ചില ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. അന്നു മുതൽ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ല ശിൽപ്പ. രാജ് കുന്ദ്രയുടെ അറസ്റ്റിനെ തുടർന്ന്, സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയുടെ നാലാം സീസണിൽ ജഡ്ജ് ആയി എത്തുന്ന ശിൽപ്പ ഏതാനും ഷൂട്ടുകൾ ഒഴിവാക്കിയിരുന്നു. അടുത്തിടെയാണ് ശിൽപ്പ ഷൂട്ടുകൾ പുനരാരംഭിച്ചത്.

Advertisment

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ജീവിതപാഠങ്ങളും പ്രചോദനമേകുന്ന ഉദ്ധരണികളുമാണ് ഇപ്പോൾ ശിൽപ്പ കൂടുതലും പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ, ശിൽപ്പ പങ്കുവച്ച ഒരു സ്ക്രീൻ ഷോട്ടും ശ്രദ്ധ നേടുകയാണ്. "ഒരു തെറ്റ് സംഭവിച്ചു, പക്ഷേ കുഴപ്പമില്ല." എന്നാണ് ശിൽപ്പ പങ്കുവച്ച ചിത്രത്തിലെ വാചകം. രാജ് കുന്ദ്ര ജാമ്യം കാത്തിരിക്കുന്നതിനിടയിലാണ് ശിൽപ്പയുടെ ഈ​ ഇൻസ്റ്റഗ്രാം സ്റ്റോറി.

ശിൽപ പങ്കുവച്ച പുസ്തകത്തിന്റെ പേജ് ആരംഭിക്കുന്നത് സോഫിയ ലോറന്റെ ഉദ്ധരണിയിലാണ്. "ഒരു പൂർണ്ണമായ ജീവിതത്തിനായി ഒരാൾ നൽകുന്ന കുടിശ്ശികയുടെ ഭാഗമാണ് തെറ്റുകൾ."

“ഇവിടെയും അവിടെയുമായ ചില തെറ്റുകൾ വരുത്താതെ നമുക്ക് രസകരമായ ഒരു ജീവിതം നയിക്കാൻ കഴിയില്ല. അവ അപകടകരമോ മറ്റുള്ളവരെ വേദനിപ്പിക്കുന്ന തെറ്റുകളോ ആകില്ലെന്ന് നമ്മൾ കരുതുന്നു. പക്ഷേ തെറ്റുകൾ ഉണ്ടാകും. നമ്മുടെ തെറ്റുകൾ നമ്മൾ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളായോ അല്ലെങ്കിൽ നമ്മുടെ ഏറ്റവും രസകരവും വെല്ലുവിളി നിറഞ്ഞതും ഉത്തേജിപ്പിക്കുന്നതുമായ അനുഭവങ്ങളായോ നമുക്ക് കാണാൻ കഴിയും. അത് ആ തെറ്റുകൾ കാരണമല്ല, മറിച്ച് നമ്മൾ അതിൽ നിന്നും പഠിക്കുന്നത് കൊണ്ടാണ്. ”

Advertisment
publive-image

"ഞാൻ തെറ്റുകൾ വരുത്താൻ പോകുന്നു. ഞാൻ എന്നോട് ക്ഷമിക്കുകയും അതിൽ നിന്ന് പഠിക്കുകയും ചെയ്യും. ” എന്ന വാക്യവും ശിൽപ്പ പങ്കുവച്ച പുസ്തകത്താളിൽ കാണാം.

Shilpa Shetty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: