Latest News

ബോളിവുഡിന്റെ പ്രിയനായിക; ഈ താരത്തെ മനസ്സിലായോ?

ഇൻസ്റ്റഗ്രാം റീൽസിലൂടെയാണ് താരം തന്റെ കുട്ടിക്കാല ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചത്

deepika padukone, deepika padukone photos, deepika padukone childhood, deepika padukone life, ranveer singh, prakash padukone, deepika ranveer mumbai, deepika ranveer pics, deepika padukone mumbai airport, ranveer singh mumbai airport, ranveer singh news, deepika padukone news, ദീപിക പദുകോൺ, രൺവീർ സിംഗ്

വളരെ ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരുടെ നിരയിലേക്ക് എത്തിയ താരമാണ് ദീപിക പദുക്കോൺ. സിനിമയിൽ അരങ്ങേറി അധിക കാലം കഴിയുന്നതിനു മുൻപ് തന്നെ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികയായി മാറാൻ ദീപികയ്ക്ക് കഴിഞ്ഞു. ഇപ്പോഴിതാ ദീപികയുടെ ഇതുവരെ കാണാത്ത ചില കുട്ടിക്കാല ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഇൻസ്റ്റഗ്രാം റീൽസിലൂടെ ദീപിക തന്നെയാണ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചത്. ഒരു അഭിമുഖത്തിൽ, “താൻ എന്നും ക്ലാസ് റൂമിനു പുറത്ത് കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കുട്ടി ആയിരുന്നു” എന്ന് പറയുന്ന ഭാഗം ചേർത്താണ് ദീപിക തന്റെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. “തീർച്ചയായും മികച്ച വിദ്യാർത്ഥി” എന്ന അടിക്കുറിപ്പും ദീപിക നൽകിയിട്ടുണ്ട്.

ബാഡ്മിന്റൺ താരമായിരുന്ന പ്രകാശ് പദുക്കോണിന്റെ മകളാണ് ദീപിക. അച്ഛൻ കായിക താരമായിരുന്നെങ്കിലും മകൾ പതിനാറാം വയസിൽ മോഡലിങും അഭിനയവും തിരഞ്ഞെടുക്കുകയായിരുന്നു. 2006ൽ ‘ഐശ്വര്യ’ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമയിൽ എത്തിയ ദീപിക 2007ൽ പുറത്തിറങ്ങിയ ‘ഓം ശാന്തി ഓം’ൽ ഷാരൂഖ് ഖാന്റെ നായികയായാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

Also read: ബൂർജ് ഖലീഫയിൽ നവരസ സിനിമയുടെ ട്രെയിലർ പ്രദർശനം

പിന്നീട് ബോളിവുഡിലെ പ്രധാന നായികമാരിൽ ഒരാളായി മാറിയ ദീപിക ഹോളിവുഡിലും എത്തി. ഹിറ്റ് ആക്ഷൻ സിനിമയായ ‘ട്രിപ്പിൾ എക്സ്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു അത്. ശകുൻ ബത്രയുടെ പേരിടാത്ത ചിത്രത്തിലാണ് ദീപിക ഇപ്പോൾ അഭിനയിക്കുന്നത്. 83, പത്താൻ, ഫൈറ്റർ തുടങ്ങിയ ചിത്രങ്ങളും വരാനുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bollywood actress shares her unseen childhood photos

Next Story
‘സ്നേഹത്താൽ ഞാൻ മൂടപ്പെട്ടിരിക്കുന്നു;’ നന്ദി പറഞ്ഞ് മമ്മൂട്ടിMammootty, 50 years of Mammootty, Mammootty films, Mammootty total films, മമ്മൂട്ടി, Mammootty Rare Photo, Mammootty first movie, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com