തമിഴിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് ബോളിവുഡിൽ എത്തി അവിടെ നിന്നും ഇപ്പോൾ ഹോളിവുഡിലും എത്തി തിളങ്ങി നിൽക്കുന്ന സൂപ്പർ നായികയാണ് പ്രിയങ്ക ചോപ്ര. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പ്രിയങ്ക തന്റെ കൊച്ചു വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, പ്രിയങ്ക പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അമ്മമ്മയുടെ പിറന്നാൾ ആഘോഷിക്കുന്ന തന്റെ ഒരു കുട്ടിക്കാല ചിത്രമാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. പ്രിയങ്കയ്ക്ക് ആറ് വയസുള്ളപ്പോൾ എടുത്തിരിക്കുന്ന ചിത്രമാണിത്. ‘മിസ് യു ആൾവേസ് നാനി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
അച്ഛനും അമ്മയും പഠനവും ജോലിയുമായി തിരക്കിലായപ്പോൾ തന്നെ വളർത്തിയത് അമ്മമ്മയാണെന്നും ഇവരെലാം തന്റെ ജീവിതത്തിന്റെ ഭാഗമായത് ഭാഗ്യമായി കരുതുന്നുവെന്നും പ്രിയങ്ക കുറിച്ചിട്ടുണ്ട്.
കോട്ടയം കുമരകം സ്വദേശിയാണ് പ്രിയങ്കയുടെ അമ്മുമ്മ മധു ജ്യോത്സന അഖൗരി. മേരി ജോൺ എന്നായിരുന്നു അവരുടെ ആദ്യ പേര്. വിവാഹ ശേഷം ഹിന്ദു മതം സ്വീകരിച്ചാണ് പേര് മാറ്റിയത്. 2017ൽ ജനുവരിയിൽ അമ്മമ്മ മരിച്ചപ്പോൾ സംസ്‌കാര ചടങ്ങുകൾക്കായി പ്രിയങ്കയും കുടുംബവും കോട്ടയത്ത് എത്തിയിരുന്നു. നാട്ടിൽ അന്തിയുറങ്ങണം എന്ന അമ്മമ്മയുടെ ആഗ്രഹപ്രകാരം പൊൻകുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിലായിരുന്നു സംസ്‌കാരം.
Also Read: കല്ല്യാണ വീട്ടിലെ തൂണും ചാരി നിൽക്കുന്ന ഈ പയ്യൻ, ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയ താരം