മോഡലിങ്ങിൽ നിന്നും സിനിമയിലെത്തിയ താരമാണ് മന്ദിര ബേദി. ലോകകപ്പ് ക്രിക്കറ്റ് അവതരണത്തിലൂടെയും ടെലിവിഷൻ അവതരണത്തിലൂടെയും പിന്നീട് ശ്രദ്ധ നേടുന്ന മന്ദിരയെയാണ് പ്രേക്ഷകർ പിന്നീട് കണ്ടത്. ഫിറ്റ്നസ്സിലും ആരോഗ്യപരിപാലനത്തിലുമൊക്കെ ഏറെ ശ്രദ്ധ നൽകുന്ന വ്യക്തിയാണ് നാൽപ്പത്തിയെട്ടുകാരിയായ മന്ദിര.
ഇപ്പോഴിതാ, സഹോദരൻ ഹർമീദ് ബേദിയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മന്ദിര. എന്നും എപ്പോഴും കൂടെയുള്ള ശക്തി, എനിക്ക് അറിയാവുന്ന ഏറ്റവും മികച്ച വ്യക്തിയെന്നൊക്കെയാണ് താരം സഹോദരനെ വിശേഷിപ്പിക്കുന്നത്.
Read more: ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ താരങ്ങൾ ഇന്ന്; ചിത്രങ്ങൾ കാണാം
മോഡലിംഗിൽ തിളങ്ങിയ മന്ദിര 1994 ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്യപ്പെട്ട ‘ശാന്തി’ എന്ന പരമ്പരയിലെ നായികാകഥാപാത്രമായി അവതരിപ്പിച്ചുകൊണ്ടാണ് ശ്രദ്ധ നേടുന്നത്. 1995ൽ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.
ചലച്ചിത്രസംവിധായകനായ രാജ് കുശാലിനെയാണ് മന്ദിര വിവാഹം ചെയ്തത്. എഴുത്തുകാരനും സംവിധായകനുമായ രാജ് കൗശലിനും മന്ദിര ബേദിയ്ക്കും വീർ, താര എന്നിങ്ങനെ രണ്ടു കുഞ്ഞുങ്ങളാണ് ഉള്ളത്. 1999 ഫെബ്രുവരി 14നായിരുന്നു ഇവരുടെ വിവാഹം.
അടുത്തിടെ ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗവും മന്ദിരയക്ക് നേരിടേണ്ടി വന്നിരുന്നു. ജൂൺ 30നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് രാജ് കുശാലിന്റെ മരണം.
Read more: ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിൽ മന്ദിര ബേദി