scorecardresearch

മലയാളത്തിൽ ഇവരുടെ പേരിൽ പാട്ടുവരെയുണ്ട്; ഈ ബോളിവുഡ് താരത്തെ മനസ്സിലായോ?

സിനിമ കുടുംബത്തിൽ നിന്നുള്ള ഈ താരത്തെ മനസ്സിലായോ?

സിനിമ കുടുംബത്തിൽ നിന്നുള്ള ഈ താരത്തെ മനസ്സിലായോ?

author-image
Entertainment Desk
New Update
Pooja Bhatt | Pooja Bhatt childhood photo| Pooja Bhatt Throwback

ഈ ബോളിവുഡ് താരത്തെ മനസ്സിലായോ?

ഏതാണ്ട് 30 വർഷങ്ങൾക്കു മുൻപ് കേരളത്തിലെ ചെറുപ്പക്കാർ മൂളി നടന്ന ഒരു പാട്ടുണ്ട്. 'സൈന്യം' എന്ന ചിത്രത്തിലെ 'ബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം, 100 സി സി ബൈക്കും അതിലൊരു പൂജാഭട്ടും വേണം' എന്ന ഗാനം. യുവത്വത്തിന്റെ ഇഷ്ടനായികയായിരുന്നു അക്കാലത്ത് പൂജാ ഭട്ട്.

Advertisment

ബോളിവുഡിലെ പ്രശസ്ത സംവിധായകനായ മഹേഷ് ഭട്ടിന്റെയും സംവിധായികയായ കിരൺ ഭട്ടിന്റെയും മകളായ പൂജ 17-ാം വയസ്സിലാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിതാവായ മഹേഷ് ഭട്ട് സംവിധാനം ചെയ്ത 'ഡാഡി' എന്ന ടെലിവിഷൻ പരമ്പരയിലൂടെയായിരുന്നു പൂജയുടെ അരങ്ങേറ്റം. പിന്നീട് 'ദിൽ ഹേ കി മാൻ‌ത നഹിൻ' എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡും പൂജ നേടി.

സഡക്ക് (1991), ജുനൂൻ (1992), ദിൽ ഹേ കി മാൻ‌ത നഹിൻ (1991), ചാഹത് (1996), തമന്ന (1996) എന്നീ ചിത്രങ്ങളിലൂടെ പൂജ ഏറെ ശ്രദ്ധ നേടി. പിന്നീട് സംവിധാനത്തിലേക്കും നിർമ്മാണത്തിലേക്കുമൊക്കെ ചുവടുവയ്ക്കുന്ന പൂജയെ ആണ് പ്രേക്ഷകർ കണ്ടത്. ഭട്ട് കുടുംബത്തിന്റെ പേരിലുള്ള വിശേഷ് ഫിലിംസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുടെ പ്രവർത്തനങ്ങളിലും സജീവമാണ് പൂജ ഭട്ട്. 2004ൽ ഇറങ്ങിയ പാപ് ആണ് പൂജ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഹോളിഡേ, ധോക്ക എന്നീ ചിത്രങ്ങളുടെ സംവിധായികയും പൂജ ഭട്ട് ആയിരുന്നു.

Advertisment

പൂജ ഭട്ടിന്റെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

സംവിധായകരായ മഹേഷ് ഭട്ടിനും കിരൺ ഭട്ടിനും പൂജയെ കൂടാതെ രാഹുൽ ഭട്ട് എന്നൊരു മകൻ കൂടിയുണ്ട്. മഹേഷിന്റെ ആദ്യ ഭാര്യയായിരുന്നു കിരൺ ഭട്ട്. പിന്നീട് മഹേഷ് ഭട്ട് നടി പർവീൻ ബാബിയുമായി പ്രണയത്തിലായി. എന്നാഷ ഈ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. പിന്നീട് നടി സോണി റസ്ദാനുമായി പ്രണയത്തിലായ മഹേഷ് 1986ൽ സോണിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലുള്ള മക്കളാണ് ആലിയ ഭട്ടും ഷഹീൻ ഭട്ടും.

ബിഗ് ബോസ് ഹിന്ദി ഒടിടി സീസൺ രണ്ടിലെ മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ് പൂജ ഭട്ട് ഇപ്പോൾ. പൂജയെ കൂടാതെ അഭിഷേക് മൽഹാൻ, പാലക് പർസ്വാനി, അവിനാഷ് സച്ച്‌ദേവ്, മനീഷ റാണി, ജിയ ശങ്കർ, ജാദ് ഹദീദ്, ഫലഖ് നാസ്, സൈറസ് ബ്രോച്ച, ബേബിക ധുർവെ, ആകാംക്ഷ പുരി, ആലിയ സിദ്ദിഖി എന്നിങ്ങനെ 13 മത്സരാർത്ഥികളാണ് ജൂൺ 17ന് ആരംഭിച്ച ബിഗ് ബോസ് ഹിന്ദി ഒടിടി സീസൺ രണ്ടിൽ ഉള്ളത്. സൽമാൻ ഖാൻ ആണ് അവതാരകൻ. ബിഗ് ബോസ് OTT 2 ജിയോ സിനിമയിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഈ സീസൺ ആറാഴ്ച നീണ്ടുനിൽക്കും.

Mahesh Bhatt Alia Bhatt Daughter

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: