സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾ കൊണ്ട് പലപ്പോഴും വിവാദങ്ങളിൽ താരമായ ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. ചലച്ചിത്ര പ്രവർത്തകർ, സഹപ്രവർത്തകർ, സ്വജനപക്ഷപാതം എന്നിവയെ കുറിച്ചുള്ള കങ്കണയുടെ പ്രസ്താവനകൾ വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കുകയും വിവാദമാവുകയും ചെയ്തിരുന്നു. ബംഗാൾ വിഷയത്തിൽ കങ്കണ നടത്തിയ പ്രകോപനപരമായ ചില അഭിപ്രായങ്ങളെ തുടർന്ന് ട്വിറ്റർ കങ്കണയുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തതാണ് ഏറ്റവും പുതിയ വിവാദം.
Read more: ട്വിറ്റർ പോയാൽ പോട്ടെ, ഇങ്ങോട്ട് പോരൂ കങ്കണാജീ; കങ്കണയെ ക്ഷണിച്ച് ‘കൂ’ ആപ്പ്
കങ്കണയുടെ കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
തമിഴ്നാട് മുന് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് താരം ഇപ്പോൾ. ജയലളിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാനായി 20 കിലോ ശരീരഭാരമാണ് ചിത്രത്തിനായി കങ്കണ കൂട്ടിയത്.
തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ജയലളിതയുടെ ജീവചരിത്രസിനിമയ്ക്കായി 24 കോടി രൂപയാണ് കങ്കണ പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ‘തലൈവി’ എന്ന പേരിൽ തമിഴിലും ‘ജയ’ എന്ന പേരിൽ ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ എ എൽ വിജയ് ആണ്.
ഹിമാചൽ പ്രദേശിലെ മാണ്ടി ജില്ലയിലാണ് കങ്കണയുടെ ജനനം. കങ്കണയുടെ അമ്മ ആശ റണാവത്ത് സ്കൂൾ അധ്യാപികയും അച്ഛൻ അമർദീപ് റണാവത്ത് ബിസിനസ്സുകാരനുമാണ്. മൂത്ത സഹോദരി രംഗോലി ചന്ദേൽ കങ്കണയുടെ മാനേജറായി വർക്ക് ചെയ്യുകയാണ്, അക്ഷത് എന്നൊരു സഹോദരൻ കൂടി കങ്കണയ്ക്ക് ഉണ്ട്. അടുത്തിടെയായിരുന്നു കങ്കണയുടെ സഹോദരൻ അക്ഷതിന്റെ വിവാഹം. നാടകരംഗത്തു നിന്നുമാണ് കങ്കണ സിനിമയിലെത്തുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച കങ്കണയെ തേടി മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും പത്മശ്രീയും അടക്കം നിരവധി അവാർഡുകൾ തേടിയെത്തിയിട്ടുണ്ട്.
Read more: ജനലിനപ്പുറം മലനിരകൾ; ബോളിവുഡ് താരത്തിന്റെ മനോഹര വീടിന്റെ ദൃശ്യങ്ങൾ കാണാം