താരങ്ങളുടെ ആഢംബര വീടുകളുടെ കാഴ്ചകൾ കാണാനും വിശേഷങ്ങൾ അറിയാനുമൊക്കെ ആരാധകർക്ക് എന്നും താൽപ്പര്യമാണ്. ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ മനാലിയിലെ അവധിക്കാലവസതിയുടെ വിശേഷങ്ങളും ചിത്രങ്ങളും കാണാം.
ചാർക്കോൾ ഗ്രേ നിറത്തിലുള്ള പുറംചുമരുകളുമായി മനാലി കുന്നുകളുടെ പശ്ചാത്തലത്തിലാണ് കങ്കണയുടെ അവധിക്കാല ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. വെള്ള നിറത്തിലുള്ള വാതിലുകളും തൂവാനത്തോടു കൂടിയ ഷട്ടറുകളും വീടിനെ മനോഹരമാക്കുന്നു. യൂറോപ്യൻ ഡിസൈനിലാണ് വീടൊരുക്കിയിരിക്കുന്നത്.
കടൽനിരപ്പിൽ നിന്നും 2,000 മീറ്റർ ഉയരത്തിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഡിസൈനർ ഷബ്നം ഗുപ്തയാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. 2017 നവംബറിലാണ് ഈ വീടിന്റെ ജോലികൾ പൂർത്തിയാക്കി ഡിസൈനർ വീട് കങ്കണയ്ക്ക് കൈമാറിയത്. ഒമ്പതുമാസമെടുത്താണ് ഡിസൈനർ ഈ വീടിന്റെ ഇന്റീരിയർ ഒരുക്കിയത്.
Read more: കങ്കണ എന്റെ സുഹൃത്തായിരുന്നു, ഈ പുതിയ കങ്കണയെ എനിക്കറിയില്ല: അനുരാഗ് കശ്യപ്
മനാലി കുന്നുകളുടെ മനോഹാരിത കാണാവുന്ന രീതിയിലാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. ധാരാളം ഷാൻഡ്‌ലിയറുകളും മനോഹരമായ ലൈറ്റുകളും ഇന്റീരിയറിൽ ഉടനീളം കാണാം. യോഗ റൂമിന്റെ ഫ്ളോർ ഒരുക്കിയത് തേക്ക് തടിയിലാണ്.
കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലും പലപ്പോഴും ഈ വീട് പശ്ചാത്തലമാവാറുണ്ട്. വീടിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ് കങ്കണ ഇപ്പോൾ. ഏഴുമാസങ്ങൾക്കു ശേഷം ഷൂട്ടിംഗ് തുടങ്ങുന്ന സന്തോഷവും താരം പങ്കുവച്ചിരുന്നു. ചിത്രീകരണത്തിനായി സൗത്ത് ഇന്ത്യയിലേക്ക് വരികയാണ് താനെന്നും കോവിഡ് മഹാമാരിയുടെ കാലത്ത് ‘തലൈവി’ വിജയകരമായി പൂർത്തിയാക്കാൻ എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ വേണമെന്നും ട്വിറ്റർ സന്ദേശത്തിൽ കങ്കണ പറഞ്ഞു.
Dear friends today is a very special day, resuming work after 7 months, travelling to southern India for my most ambitious bilingual project THALAIVI, need your blessings in these testing times of a pandemic.
P.S just clicked these morning selfies hope you all like them pic.twitter.com/drptQUzvXK— Kangana Ranaut (@KanganaTeam) October 1, 2020
തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ജയലളിതയുടെ ജീവചരിത്രസിനിമയ്ക്കായി 24 കോടി രൂപയാണ് കങ്കണ പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ‘തലൈവി’ എന്ന പേരിൽ തമിഴിലും ‘ജയ’ എന്ന പേരിൽ ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ എ എൽ വിജയ് ആണ്.
Read more:‘തലൈവി’യാകാൻ തെന്നിന്ത്യയിലേക്ക് വരുന്നെന്ന് കങ്കണ