scorecardresearch

ആദ്യ ചിത്രത്തിന് 10 രൂപ ശമ്പളം വാങ്ങിയ ഈ 13കാരി പിന്നീട് നമ്മുടെയെല്ലാം പ്രിയങ്കരിയായി, മനസ്സിലായോ?

ക്ലാസ്സിക്കൽ നർത്തകി കൂടിയായ താരം ബോളിവുഡിൽ അനവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചു

ക്ലാസ്സിക്കൽ നർത്തകി കൂടിയായ താരം ബോളിവുഡിൽ അനവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jayaprada| Actress| Childhood Photo

ബോളിവുഡ് താരത്തിന്റെ കുട്ടികാല ചിത്രം

സിനിമാ താരങ്ങളുടെ അപൂർവ്വമായ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇന്ത്യൻ സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിക്കുകയും നിരവധി ഹിറ്റുകൾ സമ്മാനിക്കുകയും ചെയ്തൊരു നടിയുടെ കുട്ടികാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisment

ബോളിവുഡ് സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ച് ഹിറ്റുകൾ സമ്മാനിച്ച നടി. ക്ലാസ്സിക്കൽ നർത്തകി കൂടിയായ ജയപ്രദയുടെ കുട്ടികാല ചിത്രമാണിത്. 1974ൽ 'ഭൂമികോസം' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ജയപ്രദ സിനിമാ ലോകത്തെത്തുന്നത്. പതിമൂന്ന് വയസ്സ് മാത്രം പ്രായമായ ജയപ്രദയുടെ ആദ്യ ശമ്പളം 10 രൂപയായിരുന്നു.

1976ൽ 'മന്മദ ലീലൈ' എന്ന ചിത്രത്തിൽ കമൽഹാസനൊപ്പം എത്തിയാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ബോളിവുഡിലേക്ക് തന്റെ കാലെടുത്ത് വച്ച ജയപ്രദ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. തന്റെ അഭിനയ മികവും നൃത്ത വൈദഗ്ധ്യവും കാരണം. ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി അവർ മാറി.

Advertisment

ജിതേന്ദ്രയുമായുള്ള അവളുടെ ജോഡി ബോളിവുഡിലെ മികച്ച താര ജോഡിയായി വിശേഷിപ്പിക്കപ്പെട്ടു. ഇരുവരും ഒരുമിച്ച് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയിട്ടുണ്ട്. മികച്ച പ്രകടനത്തിന് ജയപ്രദയ്ക്ക് ഏറെ പുരസ്കാരങ്ങളും ലഭിച്ചു. സിനിമയിൽ തന്റെ സാമ്രാജ്യം വലുതായി വളർന്നിട്ടും, ജയപ്രദയുടെ വ്യക്തിജീവിതം അനേകം തവണ വിവാദങ്ങളിൽപ്പെട്ടു. 1986-ൽ അവർ ഇതിനകം 3 കുട്ടികളുടെ പിതാവായ ശ്രീകാന്ത് നഹാദയെ വിവാഹം കഴിച്ചു. വിവാഹശേഷവും ജയപ്രദ സിനിമ മേഖലയിൽ സജീവമായിരുന്നു.

സീത സ്വയംവരം, ചിലങ്ക, സാഗര സംഗമം, ഇനിയും കഥ തുടരും, ദേവദൂതൻ, ഈ സ്നേഹതീരത്ത്, പ്രണയം, കിണർ തുടങ്ങിയ മലയാള ചിത്രങ്ങളിലും ജയപ്രദ അഭിനയിച്ചു. രാഷ്ട്രീയത്തിലും സജീവമായ താരം രാജ്യസഭ എംപിയായും പ്രവർത്തിച്ചിട്ടുണ്ട്.

പ്രശസ്ത നടനും തെലുഗുദേശം പാർട്ടിയുടെ സ്ഥാപക നേതാവുമായ എൻ.ടി. രാമറാവുവിന്റെ ക്ഷണപ്രകാരമാണ് ജയപ്രദ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. തെലുഗുദേശം പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ ജയപ്രദ ചന്ദ്രബാബു നായിഡുവിനൊപ്പം നിലയുറപ്പിച്ചു. 1996-ൽ ജയപ്രദ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചന്ദ്രബാബു നായിഡുവുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം തെലുഗുദേശം പാർട്ടി വിട്ട് സമാജ് വാദി പാർട്ടിയിൽ ചേർന്നു. 2004-ലെ പൊതു തിരഞ്ഞെടുപ്പിൽ ഉത്തർ‌പ്രദേശിലെ രാം‌പൂർ മണ്ഡലത്തിൽ നിന്നും 67,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009-ലെ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2010 ഫെബ്രുവരി 2ന് പാർട്ടിതാത്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിലേർപ്പെട്ടത് വഴി പാർട്ടി പ്രതിഛായക്ക് കോട്ടം വരുത്തി എന്നരോപിച്ചു കൊണ്ട് പാർട്ടിയിലെ സമുന്നത നേതാക്കളിലൊരാളായിരുന്ന അമർ സിംഗിനൊപ്പം ജയപ്രദയെ സമാജ് വാദി പാർട്ടിയിൽ നിന്ന് പുറത്താക്കി.

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: