Latest News

തൊണ്ണൂറുകളിലെ സ്വപ്നനായിക; ഈ താരത്തെ മനസ്സിലായോ?

സിനിമാകുടുംബത്തിൽ നിന്നുമാണ് ഈ നായികയുടെ വരവ്

Karisma Kapoor, Karisma Kapoor Photos, Karisma Kapoor childhood photos, കരീഷ്മ കപൂർ, Karisma Kapoor films, Karisma Kapoor family

ഹിന്ദി ചലച്ചിത്ര ലോകത്തെ പ്രശസ്തമായ കപൂർ കുടുംബത്തിലെ ഇളം തലമുറയിലെ അംഗങ്ങളാണ് കരിഷ്മ കപൂറും കരീന കപൂറും. അഭിനേതാക്കളായ രൺധീർ കപൂറിന്റെയും ബബിതയുടെയും മക്കളായ കരിഷ്മയ്ക്കും കരീനയ്ക്കും സിനിമയോട് അഭിരുചി പാരമ്പര്യമായി ലഭിച്ച ഒന്നാണ്. സഹോദരിമാർ എന്നതിനപ്പുറം ആത്മസുഹൃത്തുക്കൾ കൂടിയാണ് കരിഷ്മയും കരീനയും. ബോളിവുഡ് പാർട്ടികളിലും ചടങ്ങുകളിലുമെല്ലാം പലപ്പോഴും കൈകോർത്ത് പ്രത്യക്ഷപ്പെടാറുള്ള ഈ സഹോദരിമാരുടെ കൂട്ട് ആരാധകർക്കും കൗതുകമാണ്.

ഇപ്പോഴിതാ, കരിഷ്മയുടെ ഒരു കുട്ടിക്കാലചിത്രമാണ് ശ്രദ്ധ കവരുന്നത്.

തൊണ്ണൂറുകളിൽ നായികയായി തിളങ്ങിയ കരിഷ്മയുടെ ആദ്യ ചിത്രം 1991ൽ പുറത്തിറങ്ങിയ ‘പ്രേം ഖെയ്ദി’ ആയിരുന്നു. കൂലി നമ്പർ വൺ, രാജാ ബാബു, രാജാ ഹിന്ദുസ്ഥാനി എന്നു തുടങ്ങി നിരവധി ബോക്സോഫീസ് ഹിറ്റുകളുടെ ഭാഗമായ കരിഷ്മയെ തേടി ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകളും എത്തി. വിവാഹത്തോടെ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത കരിഷ്മ രണ്ടാം വരവിൽ ഏതാനും സിനിമകളിലും വെബ് സീരിസിലും അഭിനയിച്ചെങ്കിലും അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല.

വ്യവസായിയായ സഞ്ജയ് കപൂറിനെ വിവാഹം ചെയ്ത കരിഷ്മ 2016ൽ വിവാഹമോചനം നേടി. സമൈറ, കിയാൻ എന്നിങ്ങനെ രണ്ടു മക്കളാണ് ഈ ദമ്പതികൾക്കുള്ളത്.

Read more: കരീന-കരിഷ്മ പിന്നെ ജാൻവിയും ഖുഷിയും; മനം കവർന്ന് കപൂർ സഹോദരിമാർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bollywood actress childhood photo throwback

Next Story
ദുൽഖറിന്റെ പിറന്നാൾ പാർട്ടിയ്ക്കിടെ ചിത്രം പകർത്തി മമ്മൂട്ടി; ഏറ്റെടുത്ത് ആരാധകർDulquer Salman,Mammootty, Dulquer Birthday, ദുൽഖറിന്റെ ജന്മദിനം, Dulquer 35 Birthday, ദുൽഖറിന്റെ 35-ാം ജന്മദിനം
The moderation of comments is automated and not cleared manually by malayalam.indianexpress.com