scorecardresearch
Latest News

അന്നെനിക്ക് മുയൽപ്പല്ലുകൾ ഉണ്ടായിരുന്ന കാലം; കുട്ടിക്കാലചിത്രവുമായി താരം

താരം തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്

അന്നെനിക്ക് മുയൽപ്പല്ലുകൾ ഉണ്ടായിരുന്ന കാലം; കുട്ടിക്കാലചിത്രവുമായി താരം

ചിരിതൂകി നിൽക്കുന്ന ഒരു മുയപ്പല്ലുകാരി കൊച്ചുമിടുക്കിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് കൊറോണക്കാലത്ത് ഓർമകളിൽ നിന്നും ഒരു ചിത്രം പൊടിതട്ടിയെടുത്ത് ആരാധകർക്കായി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. “അന്നെനിക്ക് മുയൽപ്പല്ലുണ്ടായിരുന്നപ്പോൾ…” എന്നാണ് ശ്രദ്ധ ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. സെലബ്രിറ്റികൾ അടക്കം നിരവധിയേറെ പേരാണ് ചിത്രത്തിന് ലൈക്കുമായി എത്തിയിരിക്കുന്നത്.

മുൻപും തന്റെ കുട്ടിക്കാലചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി താരം ഷെയർ ചെയ്തിരുന്നു.

View this post on Instagram

Being home #MajorThrowback #ThrowbackThursday

A post shared by Shraddha (@shraddhakapoor) on

ബോളിവുഡ് താരമായിരുന്ന ശക്തി കപൂറിന്റെ മകളായ ശ്രദ്ധ ‘തീൻ പത്തി’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ‘ലവ് കാ ദ എൻഡ്’ ആയിരുന്നു ശ്രദ്ധ നായികയായ ആദ്യചിത്രം. 2013ൽ പുറത്തിറങ്ങിയ ‘ആഷിഖി 2’ ഹിറ്റായതോടെ ശ്രദ്ധയുടെ ജനപ്രീതി വർധിച്ചു. ‘ഏക് വില്ലൻ’, ‘ഹൈദർ’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധയുടെ അവസാനചിത്രം പ്രഭാസ് നായകനായ ‘സാഹോ’ ആയിരുന്നു.

Read more: കാമുകി അനുഷ്ക മറന്നാലും വിരാട് കോഹ്‌ലിയെ ശ്രദ്ധ കപൂർ മറക്കില്ല

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bollywood actress childhood photo kapoor shraddha

Best of Express