താരങ്ങളുടെ ബാല്യകാലചിത്രങ്ങൾ എപ്പോഴും ആരാധകരെ സംബന്ധിച്ച് കൗതുകമാണ്. ഇപ്പോഴിതാ, ബോളിവുഡിന്റെ പൊക്കക്കാരിയായ നായിക ദീപിക പദുക്കോണിന്റെ കുട്ടിക്കാലചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ബാഡ്മിന്റൺ താരം പ്രകാശ് പദുകോണിന്റെ മകളായ ദീപിക ജനിച്ചതും വളർന്നതും ഡെന്മാർക്കിലാണ്. ദീപികക്ക് 11 വയസ്സുള്ളപ്പോഴാണ് അവരുടെ കുടുംബം ബാംഗ്ലൂരിലേക്ക് താമസം മാറിയത്. കുട്ടിക്കാലത്ത് അച്ഛന്റെ പാതയിൽ സഞ്ചരിച്ച ദീപിക ദേശീയ ചാമ്പ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്. പിന്നീട് സ്പോർട്സ് ഉപേക്ഷിച്ച് മോഡലിംഗിൽ ശ്രദ്ധിക്കുകയായിരുന്നു. മോഡലിംഗിൽ നിന്നുമാണ് ദീപിക സിനിമയിൽ എത്തിയത്. ദീപികയുടെ സഹോദരി അനിഷ പദുകോൺ ഉയർന്നു വരുന്ന ഒരു ഗോൾഫ് താരമാണ്.
കന്നഡ സിനിമയായ ‘ഐശ്വര്യ’ എന്ന ചിത്രത്തിലൂടെയാണ് ദീപിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘ഓം ശാന്തി ഓം’ എന്ന ഹിന്ദിചിത്രത്തിലൂടെ ദീപിക ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
ഇന്ന് ബോളിവുഡിലെ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് ദീപിക പദുകോൺ. ദീപികയെ കേന്ദ്രകഥാപാത്രമാക്കി കൊണ്ടുള്ള നിരവധി സിനിമകളാണ് ഇതിനകം റിലീസിനെത്തിയത്. അടുത്തിടെ നിർമാതാവ് എന്ന രീതിയിലും ദീപിക ശ്രദ്ധ നേടിയിരുന്നു.
ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2018ൽ ദീപിക തന്റെ ബോയ്ഫ്രണ്ടായ രൺവീർ സിങ്ങിനെ വിവാഹം ചെയ്തു. ഇന്ന് ബോളിവുഡിലെ പവർ കപ്പിൾസ് ആണ് രൺവീറും ദീപികയും.
Read more: ഒറ്റച്ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിരുന്നു, ആളെ മനസ്സിലായോ?