ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് ദീപിക പദുകോൺ. നായകനടന്മാർ അരങ്ങുവാഴുന്ന ബോളിവുഡ് സിനിമാലോകത്ത് ദീപികയ്ക്കായി മാത്രം സിനിമകൾ ഉണ്ടാവുന്നു എന്നതു തന്നെ വലിയൊരു കാര്യമാണ്. ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന നായികമാരിൽ ഒരാളും ദീപിക തന്നെ. 29 കോടി രൂപയോളമാണ് ഒരു സിനിമയ്ക്കായി ഈ താരം കൈപ്പറ്റുന്നത് എന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്.
ഇപ്പോഴിതാ, തന്റെ ഒരു കുട്ടിക്കാലചിത്രം പങ്കുവയ്ക്കുകയാണ് ദീപിക. “ഇന്ദിരാനഗറിലെ പ്രധാന ഗുണ്ടയായിരുന്നു ഞാൻ,” എന്ന രസകരമായ കാപ്ഷനോടെയാണ് ദീപിക ചിത്രം പങ്കുവച്ചിരിക്കുന്നത്. ദീപികയുടെ അമ്മ ഉജ്ജലയാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.
ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസതാരം പ്രകാശ് പദുകോണിന്റെയും ഉജ്ജലയുടെയും മൂത്ത മകളാണ് ദീപിക. അനിഷ എന്നൊരു സഹോദരി കൂടി ദീപികയ്ക്കുണ്ട്. പപ്പയാണ് തന്റെ എക്കാലത്തെയും ഹീറോ എന്ന് അഭിമുഖങ്ങളിൽ ദീപിക ആവർത്തിച്ച് പറയാറുണ്ട്. പ്രകാശ് പദുകോണിന്റെ 65-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് ദീപിക പങ്കുവച്ച കുറിപ്പും ഹൃദയസ്പർശിയായിരുന്നു.
“എനിക്ക് ലഭിക്കാവുന്നതിൽ വച്ച് ലഭിച്ച ഏറ്റവും വലിയ ഓഫ്-സ്ക്രീൻ ഹീറോയ്ക്ക്. ഒരാൾ യഥാർഥ ചാമ്പ്യനാകുന്നത് തൊഴിൽപരമായ നേട്ടങ്ങൾ കൊണ്ട് മാത്രമല്ല, ഒരു നല്ല മനുഷ്യനാകുമ്പോൾ കൂടിയാണെന്ന് കാണിച്ച് തന്നതിന് നന്ദി. 65-ാം ജന്മദിനാശംസകൾ പപ്പാ. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു,” എന്നാണ് ദീപിക കുറിച്ചത്.
Read more: എന്റെ ഏറ്റവും വലിയ ഹീറോ; ഇന്ത്യയുടെ സൂപ്പർ താരങ്ങളാണ് ഈ അച്ഛനും മകളും