Latest News

ബോളിവുഡിൽ നിറഞ്ഞു നിന്ന താരറാണി; ആളെ മനസ്സിലായോ?

ബോളിവുഡിലെ മറ്റൊരു സൂപ്പർ നായികയായ ശ്രീദേവിയുടെ അസാധാരണ മുഖസാദൃശ്യവുമായാണ് ഈ നായിക ബോളിവുഡ് കീഴടക്കിയത്

നടിമാരെകൊണ്ട് സമ്പന്നമാണ് ബോളിവുഡ്. എന്നാൽ അതിൽ ഇന്നും ആരധകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങൾ വളരെ കുറവായിരിക്കും. അങ്ങനെ ഒരു താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. താരത്തിന്റെ ഒരു അഡ്മിഷൻ ഫോമിൽ നിന്നുള്ള ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

ബോളിവുഡിലെ മറ്റൊരു സൂപ്പർ നായികയായ ശ്രീദേവിയുടെ അസാധാരണ മുഖസാദൃശ്യവുമായാണ് ഈ നായിക ബോളിവുഡ് കീഴടക്കിയത്. നക്ഷത്രം പോലെ പോലെ തിളങ്ങുന്ന കണ്ണുകളും, ആകർഷകമായ പുഞ്ചിരി കൊണ്ടും സിനിമാ ആരാധകരുടെ ഹൃദയം കവർന്ന ഈ നായിക ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയായിരുന്നു.

അതെ, ബോളിവുഡിന്റെ സ്വന്തം ദിവ്യ ഭാരതിയുടെ കുട്ടിക്കാല ചിത്രമാണിത്. വിടപറഞ്ഞിട്ട് നാളുകൾ ഏറെയായെങ്കിലും ഇപ്പോഴും നിരവധി ആരാധകരുള്ള നായികയുടെ ചിത്രം സോഷ്യൽ മീഡിയയിലെ ഫാൻ ഗ്രൂപ്പുകളിലൂടെയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

Read Also: ഈ നടിയെ മനസ്സിലായോ?

പതിനാറാം വയസിൽ പഠനം ഉപേക്ഷിച്ചാണ് ദിവ്യ സിനിമയിലേക്ക് എത്തിയത്. 1990ൽ തമിഴിലൂടെയായിരുന്നു ദിവ്യ ഭാരതിയുടെ അരങ്ങേറ്റം മൂന്ന് വർഷം മാത്രം നീണ്ടു നിന്ന ആ സിനിമാ ജീവിതത്തിൽ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഇരുപതോളം ചിത്രങ്ങളിൽ ദിവ്യ അഭിനയിച്ചു. ഷാരൂഖ് ഖാൻ, ചിരഞ്ജീവി, സഞ്ജയ് ദത്ത് തുടങ്ങിയവരുടെ നായികയായി.

1992 ബോളിവുഡ് നടനായ സാജിദ് നദിയാവാലയെ ദിവ്യ രഹസ്യമായി വിവാഹം ചെയ്തിരുന്നു. അതിനു ഒരു വർഷത്തിന് ഇപ്പുറം 1993 ഏപ്രിൽ അഞ്ചിന് മുംബൈയിലെ അഞ്ചു നിലയുള്ള ഫ്ലാറ്റിൽ നിന്നും വീണ് ദിവ്യ മരണപ്പെട്ടു. നടിയുടെ മരണത്തിന് ശേഷം ധാരാളം കഥകൾ പ്രചരിച്ചിരുന്നു. ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും അഭ്യൂഹങ്ങൾ ഉണ്ടായി. എന്നാൽ 1998ൽ അപകടമരണം ആണെന്ന നിഗമനത്തിൽ പൊലീസ് കേസ് അവസാനിപ്പിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bollywood actress admission form image going viral

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com