Latest News

അണ്ണനും തമ്പിയും; ഈ താരസഹോദരങ്ങളെ മനസ്സിലായോ?

സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് ഈ സഹോദരങ്ങളുടെ വരവ്

Suriya, Karthi, സൂര്യ, കാർത്തി, Suriya childhood photos, Karthi childhood photos

താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ ആരാധകർക്ക് എന്നും കൗതുകമാണ്. ഇപ്പോഴിതാ, തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ സൂര്യ, കാര്‍ത്തി എന്നിവരുടെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് തന്നെയാണ് സൂര്യ- കാർത്തി സഹോദരന്മാരുടെ വരവ്. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യയും കാർത്തിയും. നടിപ്പിൻ നായകൻ എന്നറിയപ്പെടുന്ന സൂര്യയുടെ യഥാർത്ഥ പേര് ശരവണൻ സൂര്യ ശിവകുമാർ എന്നാണ്.

‘നേർക്കു നേർ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സൂര്യയെ ശ്രദ്ധേയനാക്കിയത് 2001 ൽ ബാലാ സംവിധാനം ചെയ്ത ‘നന്ദ’ എന്ന ചിത്രമായിരുന്നു. ഇന്ന് തമിഴകത്തെ അനിഷേധ്യമായ താരസാന്നിധ്യമാണ് സൂര്യ.

ചേട്ടനു പിറകെ കാർത്തിയും അഭിനയരംഗത്തേക്ക് എത്തുന്നത് 2007-ൽ മികച്ച വിജയം നേടിയ ‘പരുത്തിവീരൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ‘ആയിരത്തിൽ ഒരുവൻ’, ‘പൈയ്യ’, ‘നാൻ മഹാൻ അല്ല’, ‘സിരുതെയ്‌’ എന്നീ ചിത്രങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ച കാർത്തിയുടെ രണ്ടു വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ ‘കൈദി’യെന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more: കുട്ടിക്കാലചിത്രവുമായി യുവനടി; പണ്ടേ കിടു ലുക്കാണെന്ന് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bollywood actors childhood photo throwback thursday

Next Story
മോഹൻലാലിനൊപ്പം ഉണ്ണി മുകുന്ദന്റെ പിറന്നാൾ ആഘോഷം; വീഡിയോunni mukundan, actor, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com