scorecardresearch

ഭയ്യാ ഭയ്യാ; ഈ താരസഹോദരങ്ങളെ മനസ്സിലായോ?

ശ്രദ്ധ നേടി താരസഹോദരങ്ങളുടെ കുട്ടിക്കാലചിത്രം

salman khan, Sohail Khan, Arbaaz Khan, Arbaaz Khan news, Arbaaz salman khan, salman khan Arbaaz, salman khan brothers, സൽമാൻ ഖാൻ, അർബാസ് ഖാൻ, സൊഹാലി ഖാൻ

ബോളിവുഡിന്റെ സ്വന്തം ഭായി ജാനെന്നും സല്ലുഭായ് എന്നുമൊക്കെ അറിയപ്പെടുന്ന താരമാണ് സൽമാൻ ഖാൻ. ബോളിവുഡിലെ ഏറ്റവും ശാരീരിക ക്ഷമതയുള്ള താരത്തിനെ മസിൽ ഖാൻ എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്.

ഇപ്പോഴിതാ, സൽമാൻ ഖാന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ സൽമാനൊപ്പം നടനും സഹോദരനുമായ അർബാസ് ഖാനെയും കാണാം.

ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനായ സലിം ഖാന്റെയും സുശീല ചരകിന്റേയും മൂത്ത മകനായാണ്‌ സൽമാൻ ജനിച്ചത്‌. അർബാസ് ഖാൻ മാത്രമല്ല, സൽമാന്റെ ഇളയസഹോദരനായ സൊഹൈൽ ഖാനും നടനാണ്. അൽവിറ, അർപ്പിത എന്നിങ്ങനെ രണ്ടു സഹോദരിമാരും സൽമാനുണ്ട്.

അർബാസ് ഖാൻ, സൊഹൈൽ ഖാൻ, സംവിധായകൻ കരൺ ജോഹർ എന്നിവർക്ക് ഒപ്പം സൽമാൻ ഖാൻ

മലയാളി പ്രേക്ഷകർക്കും സുപരിചിതനാണ് അർബാസ് ഖാൻ. അടുത്തിടെ സംവിധായകൻ സിദ്ദിഖിന്റെ ‘ബിഗ് ബ്രദർ’ എന്ന മലയാള ചിത്രത്തിൽ പ്രതിനായകവേഷം ചെയ്തത് അർബാസ് ഖാനായിരുന്നു. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് അർബാസ് അവതരിപ്പിച്ചത്. അർബാസ് ഖാന് ശബ്ദം നൽകിയത് നടൻ വിനീത് ആയിരുന്നു.

Read more: പ്രഭുദേവയെ അമ്പരപ്പിച്ച് സൽമാൻ ഖാന്റെ ഡാൻസ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bollywood actors childhood photo throwback