/indian-express-malayalam/media/media_files/2025/10/10/salmankhan-childhood-fi-2025-10-10-12-25-00.jpg)
Throwback | Photos: Express Archive
/indian-express-malayalam/media/media_files/2025/05/10/Q6EVx0N95KGk68c8PYdg.jpg)
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളാണിത്. 2900കോടിയുടെ ആസ്തിക്ക് ഉടമയാണിത്. താരത്തിൻ്റെ കുട്ടിക്കാലത്തെ അപൂർവ്വമായ ചിത്രമാണിത്.
/indian-express-malayalam/media/media_files/2025/05/10/childhood-photos-salman-khan-3-141643.jpg)
ബോളിവുഡിൻ്റെ സുൽത്തനെന്ന് അറിയപ്പെടുന്ന സൽമാൻ ഖാൻ്റെ കുട്ടിക്കാല ചിത്രമാണിത്. ആരേയും മയക്കുന്ന നിറഞ്ഞ ചിരിയോടെ അമ്മയുടെ മടിയിലിരിക്കുന്ന ഈ കുട്ടിക്കുറുമ്പനാണ് ഇന്ന് ബോളിവുഡിനെ അടക്കി ഭരിക്കുന്ന കിങ് ഖാനായി മാറിയത്.
/indian-express-malayalam/media/media_files/2025/10/10/salman-khan-throwback-3-2025-10-10-12-26-51.jpg)
തിരക്കഥാകൃത്തായ സലിം ഖാൻ്റെ മകനായാണ് സൽമാൻ ഖാൻ്റെ ജനനം. 1980-കളുടെ അവസാനത്തോടെ സിനിമയിലെത്തി, ഇന്ന് ബോളിവുഡിനെ അടക്കിഭരിക്കുന്ന 'സല്ലു ഭായ്' ആയി മാറിയ യാത്ര ഏവർക്കും പ്രചോദനമാണ്.
/indian-express-malayalam/media/media_files/2025/10/10/salman-khan-throwback-4-2025-10-10-12-26-51.jpg)
1989ൽ പുറത്തിറങ്ങിയ സൂരജ് ബർജാത്യയുടെ 'മേനേ പ്യാര് കിയ' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. 90കളിൽ സൽമാൻ അവതരിപ്പിച്ച മിക്ക കഥാപാത്രങ്ങൾക്കും പ്രേം എന്നു തന്നെയായിരുന്നു പേര്. സൽമാൻ ഖാൻ ഇന്നത്തെ പോലെ ആക്ഷൻ ഹീറോ ആയിരുന്നില്ല ഒരുകാലത്ത്, ആരാധികമാരുടെ പ്രിയപ്പെട്ട റൊമാൻ്റിക് ഹീറോ ആയിരുന്നു.
/indian-express-malayalam/media/media_files/2025/10/10/salman-khan-throwback-5-2025-10-10-12-26-51.jpg)
ഫോബ്സ് ഇന്ത്യയുടെ പട്ടികയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ നടൻമാരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് സൽമാൻ. 100 മുതൽ 150 കോടിവരെയാണ് ഒരു സിനിമക്കായി താരം കൈപ്പറ്റുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.