/indian-express-malayalam/media/media_files/2026/02/05/anil-kapoor-throwback-photos-fi-2026-02-05-11-32-51.jpg)
Throwback Thursday Photos
/indian-express-malayalam/media/media_files/2026/02/05/anil-kapoor-throwback-photos-1-2026-02-05-11-33-05.jpg)
ഇന്ത്യൻ സിനിമാ ലോകത്ത് പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യവും ഊർജ്ജസ്വലതയും കൊണ്ട് വിസ്മയിപ്പിക്കുന്ന നടനാണ് ഇത്, ആരാണെന്ന് മനസ്സിലായോ?
/indian-express-malayalam/media/media_files/2026/02/05/anil-kapoor-throwback-photos-2-2026-02-05-11-33-16.jpg)
നാല് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമായ അദ്ദേഹം, തന്റെ കരിയറിൽ ഒട്ടനവധി സൂപ്പർഹിറ്റ് സിനിമകളും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. ഇത് മറ്റാരുമല്ല എവർഗ്രീൻ സ്റ്റാർ അനിൽ കപൂറാണ്.
/indian-express-malayalam/media/media_files/2026/02/05/anil-kapoor-throwback-5-2026-02-05-11-33-49.jpg)
1979-ൽ 'ഹമാരെ തുമ്ഹാരെ' എന്ന ചിത്രത്തിലൂടെ ചെറിയ വേഷത്തിൽ തുടങ്ങിയ അദ്ദേഹം ഇന്ന് ലോകമറിയുന്ന ഒരു താരമാണ്.
/indian-express-malayalam/media/media_files/2026/02/05/anil-kapoor-throwback-6-2026-02-05-11-33-49.jpg)
'മേരി ജംഗ്', 'മിസ്റ്റർ ഇന്ത്യ', 'തേസാബ്', 'രാം ലഖൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ 80-കളിലും 90-കളിലും ബോളിവുഡ് അടക്കിവാണ താരമായിരുന്നു അനിൽ കപൂർ. എന്നാൽ കേവലം ബോളിവുഡിൽ മാത്രം ഒതുങ്ങിനിൽക്കാതെ, 'സ്ലംഡോഗ് മില്യണയർ' എന്ന ഓസ്കാർ ജേതാവായ ചിത്രത്തിലൂടെയും '24' എന്ന അമേരിക്കൻ ടിവി സീരീസിലൂടെയും അദ്ദേഹം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.
/indian-express-malayalam/media/media_files/2026/02/05/anil-kapoor-throwback-4-2026-02-05-11-33-49.jpg)
അനിൽ കപൂർ വെറുമൊരു നടൻ മാത്രമല്ല, മികച്ചൊരു ബിസിനസുകാരനും നിർമ്മാതാവുമാണ്. ഓരോ സിനിമയ്ക്കും ഏകദേശം 10 - 15 കോടി വരെയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. വിവിധ ബ്രാൻഡുകളുടെ അംബാസഡർ എന്ന നിലയിൽ ഓരോ പരസ്യത്തിനും 2 മുതൽ 3 കോടി വരെ അനിൽ കപൂറിന് ലഭിക്കുന്നു.
/indian-express-malayalam/media/media_files/2026/02/05/anil-kapoor-throwback-3-2026-02-05-11-33-49.jpg)
'അനിൽ കപൂർ ഫിലിം കമ്പനി' എന്ന പേരിൽ സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് അദ്ദേഹത്തിനുണ്ട്. മുംബൈയിലെ ജുഹുവിൽ അതിമനോഹരമായ ഒരു ബംഗ്ലാവ് കൂടാതെ ലണ്ടനിലും ദുബായിലും സ്വന്തമായി വീടുകളും അനിൽ കപൂറിന് ഉണ്ട്.
/indian-express-malayalam/media/media_files/2026/02/05/anil-kapoor-throwback-7-2026-02-05-11-34-56.jpg)
ആഡംബര വാഹനങ്ങളോട് വലിയ താല്പര്യമുള്ള വ്യക്തിയാണ് അനിൽ കപൂർ. മെഴ്സിഡസ് ബെൻസ് എസ്-ക്ലാസ്, ബിഎംഡബ്ല്യു 7-സീരീസ്, ഓഡി എ8 ടാറ്റ സഫാരി എന്നിവയാണ് നടന്റെ കാർ കളക്ഷനിൽ ശ്രദ്ധേയം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us