നാല് പതിറ്റാണ്ടിലേറെയായി ബോളിവുഡിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ജയ്‌കിഷൻ കക്കുഭായി ഷ്രോഫ് എന്ന ജാക്കി ഷ്‌റോഫ്. അമ്മയ്ക്ക് ഒപ്പമുള്ള ഒരു പഴയകാല ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് താരമിപ്പോൾ.
1982ൽ സ്വാമി ദാദയിൽ അഭിനയിച്ചു കൊണ്ടാണ് ജാക്കി ഷ്‌റോഫ് സിനിമയുടെ ലോകത്തേക്ക് എത്തുന്നത്. യുദ്ധ്, രാം ലഖൻ, പരിന്ത, അംഗാർ, ഗർധിഷ് തുടങ്ങിയ ചിത്രങ്ങൾ ജാക്കി ഷ്രോഫിനെ പ്രേക്ഷകർക്കും പ്രിയങ്കരനാക്കി മാറ്റി.
ഷാരൂഖ് ഖാനിനോടൊപ്പം 2002ൽ ദേവ്‌ദാസ് എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിലും ജാക്കി അഭിനയിച്ചു. മലയാളത്തിൽ വിനയൻ സംവിധാനം ചെയ്ത ‘അതിശയൻ’ എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഹിന്ദി, കൊങ്കണി, കന്നഡ, മറാത്തി, ഒറിയ, പഞ്ചാബി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക്, ഭോജ്‌പുരി, ഗുജറാത്തി എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ജാക്കി ഷ്റോഫ് അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ മകൻ ടൈഗർ ഷ്റോഫും ഇപ്പോൾ അഭിനയത്തിൽ സജീവമാണ്.