ലോക്ക്ഡൗണ് കാലത്തെ വിരസതയകറ്റാൻ സമൂഹമാധ്യമങ്ങളിൽ സജീവമാണ് സിനിമ താരങ്ങളും. പഴയ ഓർമകളും ബാല്യകാല ചിത്രങ്ങളും പൊടിതട്ടിയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് താരങ്ങൾ. ബോളിവുഡിന്റെ സൂപ്പർ താരം താപ്സി പന്നുവും ഇടയ്ക്കിടെ തന്റെ ബാല്യകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇത്തവണ തന്റെ പ്ലസ് ടു കാലത്തെ ഒരു ചിത്രമാണ് താപ്സി പങ്കുച്ചിരിക്കുന്നത്. കൂടെ രണ്ട് സുഹൃത്തുക്കളുമുണ്ട്.
Read More: കോവിലിൽ പുലർ വേളയിൽ, ശാലീനസുന്ദരിയായി അനശ്വര രാജൻ; ചിത്രങ്ങൾ
യൂണിഫോം ധരിച്ച്, ചുരുണ്ട മുടി വലിച്ച് കെട്ടി, ജീവിത്തിലെ ഏറ്റവും വലിയ ലക്ഷ്യമായ ബാഡ്ജും യൂണിഫോമിൽ കുത്തി, വർഷങ്ങൾക്ക് ശേഷം ഓർക്കാനും പങ്കവയ്ക്കാനും അമൂല്യമായ ഓർമകൾ സമ്മാനിച്ച സുഹൃത്തുക്കൾക്കൊപ്പം എന്ന് പറഞ്ഞുകൊണ്ടാണ് താപ്സി ചിത്രം പങ്കുവച്ചിരിക്കുന്നത്.
അടുത്തിടെ സഹോദരിയ്ക്കും അമ്മയ്ക്കും ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഒരു ചിത്രവും താപ്സി പങ്കുവച്ചിരുന്നു.
“ഷഗുന്റെ മുഖത്ത് അവളുടെ സ്ഥിരം വികാരം. ഷഗുൻ: എന്തിനാണ് എന്റെ ഫോട്ടോ എടുക്കുന്നത്. ഞാൻ: റെഡിയാണ്, എടുത്തോളൂ. അമ്മ: ഒരു ജീവിതത്തിലും ഫ്രെയിമിലും ഈ രണ്ടുപേരെയും കൈകാര്യം ചെയ്യാൻ കഴിഞ്ഞതിന് ആരെങ്കിലും എനിക്ക് ഒരു റിവാർഡ് / അവാർഡ് നൽകാമോ?,” എന്നാണ് താപ്സി ചിത്രത്തോടൊപ്പം കുറിച്ചിരുന്നത്.
താപ്സി ഇടയ്ക്കിടെ സഹോദരിയുമൊത്തുള്ള തന്റെ കുട്ടിക്കാല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മുൻപ് ഒരു അഭിമുഖത്തിൽ, അനിയത്തി ഷഗുൻനെയാണ് താൻ ഈ ലോകത്ത് ഏറ്റവുമധികം സ്നേഹിക്കുന്നത് എന്നും താപ്സി പറഞ്ഞിട്ടുണ്ട്.
2011ൽ സോഹൻ സീനു ലാൽ സംവിധാനം ചെയ്ത ഡബിൾസ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി താപ്സി എത്തിയിരുന്നു. സൈറ ബാനു എന്ന കഥാപാത്രത്തെയാണ് താപ്സി അവതരിപ്പിച്ചത്. ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിൽ എത്തിയത് നദിയ മൊയ്തു ആയിരുന്നു. മലയാളത്തിൽ പ്രതീക്ഷിച്ച സാമ്പത്തികവിജയം നേടാതെ പോയ ഈ ചിത്രം, തമിഴിൽ മൊഴിമാറ്റിയെത്തുക വഴി വൻവിജയമാണു നേടിയത്.മമ്മൂട്ടി, തപ്സി, നദിയ മൊയ്തു എന്നിവർക്കു തമിഴിലുള്ള താരസ്വീകാര്യതയും ചിത്രത്തിന്റെ തമിഴ് വിജയത്തിനു ഹേതുവായി.
Read More: വൈദ്യുതി ബിൽ കണ്ട് ഷോക്കടിച്ച് താരങ്ങൾ; ബിൽ പങ്കുവച്ച് താപ്സി പന്നു