Latest News

കൊച്ചിയിൽ കുടുങ്ങിയ 170ഓളം സ്ത്രീകളെ വിമാനത്തിൽ ഒഡീഷയിലെത്തിച്ച് സോനു സൂദ്

ബംഗലൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പ്രത്യേക വിമാനമെത്തിക്കുകയായിരുന്നു

sonu sood, സോനു സൂദ്, sonu sood migrant workers, sonu sood on migrant workers, sonu sood twitter, sonu sood news, Indian express malayalam, IE Malayalam

കൊച്ചി: ലോക്ക്ഡൗണിനെത്തുടർന്ന് കൊച്ചിയിൽ കുടുങ്ങിയ ഒഡീഷ സ്വദേശിനികളായ 170ഓളം സ്ത്രീകളെ വ്യോമമാർഗം നാട്ടിലെത്തിക്കാൻ സഹായിച്ച് ബോളിവുഡ് നടൻ സോനു സൂദ്. ലോക്ക്ഡൗൺ കാലത്ത് പലയിടങ്ങളിലായി കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് സോനു സൂദ് സഹായം ചെയ്തിരുന്നു. ഇതിനു പിറകേയാണ് ഇപ്പോൾ കേരളത്തിലകപ്പെട്ട ഒഡീഷ സ്വദേശിനികളെ വ്യോമമാർഗം നാട്ടിലെത്തിക്കുന്നതിനുള്ള സഹായം നടൻ ചെയ്തിരിക്കുന്നത്.

എറണാകുളത്തെ ഒരു വസ്ത്ര നിർമാണ ഫാക്ടറിയിൽ തുന്നൽ ജോലികൾ ചെയ്തിരുന്ന 169 സ്ത്രീകളെ നാട്ടിലെത്തിക്കുന്നതിനാണ് സോനു സൂദ് സഹായം ചെയ്തത്. ഭുബനേശ്വറിൽ നിന്നുള്ള അടുത്ത സുഹൃത്ത് വഴിയാണ് ഇവരെപ്പറ്റി സോനു സൂദ് അറിഞ്ഞതെന്ന് പിടിഐ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. കൊച്ചിയിൽ നിന്ന് ഇവരെ വിമാനമാർഗം ഭുബനേശ്വറിലെത്തിക്കുന്നതിനായി സോനു സൂദ് പ്രത്യേക അനുമതി തേടുകയായിരുന്നെന്നും റിപോർട്ടിൽ പറയുന്നു.

Read More: കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ബസ് സർവ്വീസ് ഒരുക്കി നടൻ സോനു സൂദ്

ഒഡീഷ സ്വദേശിനികളുമായുള്ള വിമാനം കൊച്ചിയിൽ നിന്ന് ഭുബനേശ്വറിലിറങ്ങിയതായി ഒഡീഷ ടിവി റിപോർട്ട് ചെയ്തു. ബംഗലൂരുവിൽ നിന്ന് ഇതിനായി കൊച്ചിയിലേക്ക് പ്രത്യേക വിമാനം എമെത്തിക്കുകയായിരുന്നു. എറണാകുളത്തെ ഒരു പ്ലൈവുഡ് ഫാക്ടറിയിൽ നിന്നുള്ള 10 പേരെയും ഈ വിമാനത്തിൽ ഭുബനേശ്വറിലെത്തിച്ചു.

ഭുവനേശ്വർ വിമാനത്താവളത്തിലെത്തിയവർക്ക് അവരലരുടെ നാടുകളിലേക്ക് ബസ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിൽ നിന്നുള്ളവരാണ് ഭവനേശ്വറിൽ മടങ്ങിയെത്തിയവരിൽ ഭൂരിപക്ഷവും.

നേരത്തേ മഹാരാഷ്ട്രയിൽ നിന്നും കർണാടകയിലെ ഗുൽബർഗയിൽ നിന്നും തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് സോനു സൂദ് ബസ് സർവീസുകൾ സംഘടിപ്പിച്ചിരുന്നു. മുൻപ് പഞ്ചാബിലെ ഡോക്ടർമാർക്ക് 1500 പിപിഇ കിറ്റുകളും താരം നൽകിയിരുന്നു. ആരോഗ്യമേഖലയിലെ ജോലിക്കാരുടെ താമസത്തിനായി തന്റെ മുംബൈ ഹോട്ടലിൽ സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. പുണ്യ റംസാൻ മാസത്തിൽ ഭീവണ്ടി പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സോനു ഭക്ഷണം നൽകുകയും ചെയ്തിരുന്നു.

Read More: വഴിയരുകില്‍ യുവതിയ്ക്ക് പ്രസവം; സഹായിച്ച് തമിഴ് കഥാകൃത്തും മകളും

രാജ്യം ലോക്ക്ഡൗണിലൂടെ കടന്നുപോവുമ്പോൾ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വിഷമിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയിൽ തനിക്ക് വേദനയുണ്ടെന്നും അവർക്ക് ഗതാഗതം ക്രമീകരിക്കുന്നതിന് താൻ ആവുന്നതെല്ലാം ചെയ്യുമെന്നും സോനു പറയുന്നു. അവസാനത്തെ തൊഴിലാളിയും അവരുടെ വീടിന്റെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തും വരെ സർവീസുകൾ തുടരുമെന്നും താരം പറഞ്ഞിരുന്നു.

“ഈ കുടിയേറ്റക്കാർ വീടുകളിലേക്ക് മടങ്ങാനാവാതെ തെരുവുകളിൽ കഴിയുന്നത് വേദനാജനകമായ കാഴ്ചയാണ്. അവസാന കുടിയേറ്റക്കാരനും തന്റെ കുടുംബവുമായും പ്രിയപ്പെട്ടവരുമായും വീണ്ടും ഒന്നിക്കുന്നതുവരെ ഞാൻ കുടിയേറ്റക്കാരെ നാട്ടിലേക്ക് അയക്കുന്നത് തുടരും. ഇത് എന്റെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്ന ഒന്നാണ്, അതിനായി ഞാൻ എല്ലാം നൽകും, ” നാൽപ്പത്തിയാറുകാരനായ സോനു സൂദ് പ്രസ്താവനയിൽ പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bollywood actor sonu soodh air lifted about 170 women stuck in kochi kerala to bhubaneswar odisha

Next Story
ഇനി ഹോം ക്വാറന്റൈൻ; പരിചരണത്തിന് നന്ദി പറഞ്ഞ് പൃഥ്വിരാജ്prithviraj, prithviraj age,Prithviraj Reached Kerala, പൃഥ്വിരാജ് കേരളത്തിലെത്തി prithviraj family, prithviraj wife, prithviraj daughter, prithviraj supriya menon, supriya menon prithviraj, prithviraj alankritha, prithviraj movies, prithviraj latest, prithviraj aadujeevitham, പൃഥ്വിരാജ്, സുപ്രിയ മേനോന്‍, ആടുജീവിതം, Prithviraj Quarantine
The moderation of comments is automated and not cleared manually by malayalam.indianexpress.com