ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ വിവാഹിതയായി. സുഹൃത്തും സംവിധായകനുമായ സാം ബോംബെയാണ് പൂനത്തിന്റെ വരൻ. കഴിഞ്ഞ മാസം ഇരുവരും വിവാഹിതരാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എങ്കിലും കൃത്യമായൊരു ദിവസം പറഞ്ഞിരുന്നില്ല.

Poonam Pandey, Poonam Pandey husband, Poonam Pandey wedding, Poonam Pandey marriage, Poonam Pandey photos, Poonam Pandey instagram

ഇരുവരുടെയും വിവാഹ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ‘ഏഴ് ജന്മം നിങ്ങളോടൊപ്പം കഴിയുന്നതിനായി ഇവിടെ കാത്തിരിക്കുന്നു’ എന്ന ക്യാപ്ഷനില്‍ പ്രിയതമനൊപ്പം വിവാഹവേഷത്തില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു പൂനം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

Poonam Pandey, Poonam Pandey husband, Poonam Pandey wedding, Poonam Pandey marriage, Poonam Pandey photos, Poonam Pandey instagram

വിവാഹവേദിയില്‍ നിന്നും ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രവും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോട താരദമ്പതിമാര്‍ക്ക് ആശംസകളുമായി ആരാധകരും എത്തി കൊണ്ടിരിക്കുകയാണ്.

Poonam Pandey, Poonam Pandey husband, Poonam Pandey wedding, Poonam Pandey marriage, Poonam Pandey photos, Poonam Pandey instagram

കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ പരമ്പരാഗതമായിരുന്നു ഇരുവരുടേയും വിവാഹ ചടങ്ങുകൾ. ചിത്രത്തില്‍ കടും നീലനറമുള്ള ലെഹങ്കയയിരുന്നു പൂനത്തിന്റെ വേഷം. കഴുത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന തരത്തിലുള്ള ജോക്കര്‍ നെക്ലേസും മറ്റ് ആക്‌സസറീസുകളും ആയിരുന്നു പൂനത്തിന്റേത്. അതിനോട് സമാനമായൊരു ഷര്‍വാണിയായിരുന്നു സാമിന്റേത്.

Poonam Pandey, Poonam Pandey husband, Poonam Pandey wedding, Poonam Pandey marriage, Poonam Pandey photos, Poonam Pandey instagram

ജൂലൈയിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം എന്നാണ് റിപ്പോർട്ടുകൾ.

Poonam Pandey, Poonam Pandey husband, Poonam Pandey wedding, Poonam Pandey marriage, Poonam Pandey photos, Poonam Pandey instagram

ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്ന് സൂചിപ്പിച്ച് ഒരു ചിത്രം സാം തന്നെയായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. ‘അവസാനം ഞങ്ങളത് ചെയ്തു’ എന്ന ക്യാപ്ഷന്‍ നല്‍കിയ ചിത്രത്തില്‍ ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ മോതിരമായിരുന്നു കാണിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook