ലോക്ക്ഡൌണ്‍ കാരണം ഏതാനും മാസങ്ങളായി അകന്നു കഴിഞ്ഞിരുന്ന ബോളിവുഡ് താരം മലൈക അറോറയുടെ കുടുംബം ഓണത്തിനായി ഒന്നിച്ചിരിക്കുകയാണ്. അമ്മ ഒരുക്കിയ ഓണസദ്യ കഴിക്കാന്‍ മക്കളും കൊച്ചുമക്കളും എത്തിയ സന്തോഷം മലൈക തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
‘ഒടുവില്‍ അഞ്ചു മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഒന്നിച്ചു ആഹാരം കഴിക്കാനിരിക്കുന്നു. ഓണസദ്യ ഒരുക്കിയ അമ്മയ്ക്ക് നന്ദി,’ മലൈക അറോറ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
Read Here: Thiruvonam 2020: മലയാളിക്കിന്ന് മാസ്ക് അണിഞ്ഞ തിരുവോണം
മലൈക, അമൃത എന്നിവരുടെ അമ്മ ജോയ്സ് അറോറ മലയാളിയാണ്. ആലപ്പുഴ സ്വദേശിയായ ജോയ്സ് തന്റെ കുക്കിംഗ് വീഡിയോകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.