കഴിഞ്ഞ ദിവസമാണ്, ഇന്ത്യൻ സിനിമയുടെ അഭിമാനതാരം രജിനീകാന്തിനെ തേടി പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം എത്തിയത്. തൊട്ടുപിന്നാലെ താരങ്ങളടക്കം നിരവധി പേരാണ് തമിഴകത്തിന്റെ സ്വന്തം തലൈവർക്ക് ആശംസകൾ നേർന്നു രംഗത്ത് വന്നത്. അക്കൂട്ടത്തിൽ ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ പങ്കുവച്ച ഒരു കുറിപ്പും ചിത്രവുമാണ് ശ്രദ്ധ നേടുന്നത്.
“ഏറ്റവും പ്രിയപ്പെട്ട രജിനികാന്ത് സാർ… നിങ്ങളുടെ വ്യക്തിത്വവും പ്രഭാവലയവും പ്രശസ്തമായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം അർഹിക്കുന്നതാണ്. നിങ്ങളെന്ന ഇതിഹാസത്തെ ആഘോഷിക്കാൻ മറ്റൊരു കാരണം ലഭിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. ഒരുപാട് സ്നേഹവും ആദരവും,” ഹൃത്വിക് കുറിക്കുന്നു. രജിനികാന്തിനൊപ്പമുള്ള ഒരു പഴയകാലചിത്രവും ഹൃത്വിക് പങ്കുവച്ചിട്ടുണ്ട്.
My Dearest @rajinikanth Sir.. Your aura and persona compliments the prestige of Dadasaheb Phalke Award. Makes me so happy to have yet another reason to celebrate YOUR legend. Lots of love & respect, as I continue to look up to your greatness pic.twitter.com/UuyGlUhL2M
— Hrithik Roshan (@iHrithik) April 1, 2021
സംവിധായകനായ രാകേഷ് റോഷന്റെ മകനായ ഹൃത്വിക് ആറാം വയസ്സിൽ ആഷ (1980) എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ഹൃത്വിക് റോഷന്‍ 986ൽ പുറത്തിറങ്ങിയ ‘ഭഗവാൻ ദാദ’ എന്ന ചിത്രത്തിൽ രജിനികാന്തിനൊപ്പവും അഭിനയിച്ചിരുന്നു. ഈ ചിത്രത്തിൽ നിന്നുള്ള ഒരോർമയാണ് ഇപ്പോൾ ഹൃത്വിക് പങ്കുവച്ചിരിക്കുന്നത്.
Read more: നിങ്ങളൊരു അസാധ്യ മനുഷ്യനാണ്, മികച്ച അച്ഛനും;ഹൃത്വിക് റോഷന് ആശംസകളുമായി മുൻഭാര്യ