ശബരിമലയിൽ ദർശനം നടത്തി ബോളിവുഡ് താരം അജയ് ദേവ്ഗൺ. ഇന്നു രാവിലെ പതിനൊന്നരയോടെയാണ് അജയ് ദേവ്ഗൺ സന്നിധാനത്തെത്തിയത്. കൊച്ചിയിൽ നിന്നും ഹെലികോപ്ടർ മാർഗ്ഗമാണ് അദ്ദേഹം നിലയ്ക്കലിലെത്തിയത്.
മാളികപ്പുറം നടയിലടക്കം ദർശനം നടത്തി. വഴിപാടുകൾ നടത്തിയശേഷം തന്ത്രി, മേൽശാന്തി എന്നിവരെ കണ്ട് അനുഗ്രഹവും വാങ്ങിയാണ് അദ്ദേഹം മലയിറങ്ങിയത്. നാലാം തവണയാണ് അജയ് ദേവ്ഗൺ ശബരിമലയിലെത്തുന്നത്.
Read more: അയ്യനെ കാണാൻ വിഘ്നേഷ് ശിവനുമെത്തി





രാജമൗലി സംവിധാനം ചെയ്ത രുധിരം രണം രൗദ്രം, സഞ്ജയ്മാ ലീല ഭൻസാലിയുടെ ഗംഗുഭായ് കഠിയാവാഡി എന്നിവയാണ് അജയ് ദേവ്ഗണിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.
Read More: മകരവിളക്കിന് തയ്യാറെടുത്ത് ശബരിമല; വൻ ഭക്തജന പ്രവാഹം