‘ബേബി’ സിൻഹ; തന്റെ ശരീരത്തിൽ തൊടാൻ മടിച്ച നടനെ അമലാ പോൾ കളിയാക്കി; വീഡിയോ

‘തിരുട്ടുപയലേ 2 വില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ ധാരാളം ഉണ്ടായിരുന്നു’

Amala Paul

വിവാഹ മോചനത്തിനു പിന്നാലെ സിനിമയിൽ സജീവയായ അമല പോളിന് കൈ നിറയെ ചിത്രങ്ങളാണ്. വേലയില്ലാ പട്ടധാരി 2 വാണ് അമലയുടെ അടുത്തിറങ്ങിയ ചിത്രം. അമല പോളും ബോബി സിൻഹയും പ്രധാന വേഷത്തിലെത്തുന്ന തിരുട്ടു പയലേ2 വാണ് ഉടൻ പുറത്തിറങ്ങാനുളളത്. ഈ ചിത്രത്തിന്റെ ഷൂട്ടിങിനിടയിലുണ്ടായ രസകരമായ സംഭവം വിവരിക്കുകയാണ് അമല.

തിരുട്ടുപയലേ 2 വില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ ധാരാളം ഉണ്ടായിരുന്നു എന്നും, എന്നാല്‍ തന്റെ ശരീരത്തില്‍ തൊട്ടഭിനയിക്കാന്‍ ബോബി സിൻഹ മടിച്ചു എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അമല പോൾ. ബോബി സിംഹ തൊട്ടഭിനയിക്കാന്‍ മടിച്ചപ്പോള്‍, താന്‍ അദ്ദേഹത്തെ ‘ബേബി സിംഹ’ എന്ന് പറഞ്ഞ് കളിയാക്കി എന്നും അമല പറഞ്ഞു. തിരുട്ടുപയലേ ടുവിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അമല.

സിനിമയിലെ പ്രധാന താരങ്ങളെല്ലാം ചടങ്ങിനെത്തിയിരുന്നു. മക്കൾ സെൽവൻ വിജയ് സേതുപതിയായിരുന്നു ചടങ്ങിലെ അതിഥി. എന്നാൽ ചടങ്ങിനെത്തിയ മറ്റാരെക്കാളും ഏവരുടെയും ശ്രദ്ധ പതിഞ്ഞത് അമലയുടെ നേർക്കായിരുന്നു. അതീവ ഗ്ലാമറസായിട്ടാണ് അമല ചടങ്ങിനെത്തിയത്. ഒരു പൊതുവേദിയിൽ താരത്തെ ഇത്രയും ഗ്ലാമറായി കാണുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കും.

ചിത്രത്തിൽ അതീവ ഗ്ലാമറസ്സ് വേഷത്തില്‍ തന്നെയാണ് അമല പോള്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അതീവ ഗ്ലാമറസായ അമലയെയാണ് ആരാധകർക്ക് കാണാൻ സാധിച്ചത്. സുശി ഗണേശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രസന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ മാസം ചിത്രം പുറത്തിറങ്ങും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bold beautiful amala paul about thiruttu payale2

Next Story
ഈ ഓണത്തിന് മുരളി ഗോപിക്ക് ലഭിച്ചു, അമൂല്യമായൊരു സമ്മാനംMurali Gopi
The moderation of comments is automated and not cleared manually by malayalam.indianexpress.com