പ്രശസ്ത നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് ആദ്യമായി നായകവേഷമണിയുന്ന ചിത്രം ബോബിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നേരത്തെ സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. മിയയാണ് നായിക. 21 വയസുകാരനായ നായകന്‍ വിവാഹം ചെയ്യുന്നതും പിന്നീട് ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അജു വര്‍ഗീസ്, ധര്‍മജന്‍, നോബി, ഷെമ്മി തിലകന്‍, തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. സുഹ്‌റ എന്റര്‍ടൈന്‍മെന്റ് സിന്റെ ബാനറില്‍ സഗീര്‍ ഹൈദ്രോസ് നിര്‍മ്മിക്കുന്ന ബോബിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഷെബിയാണ്. ഷെബി തന്നെയാണ് കഥയും തിരക്കഥയും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ