ബോബി ഡിയോളിന്റെ മേക്ക് ഓവറാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്. ബോബി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രമാണ് നിമിഷങ്ങൾക്കകം ട്രെൻഡായി മാറിയത്. ”കഠിനാധ്വാനം കാണിക്കാൻ തുടങ്ങുമ്പോൾ..”എന്നു പറഞ്ഞതാണ് ബോബി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തനിക്ക് പ്രചോദനമായതിന് നടൻ സൽമാൻ ഖാനോട് നന്ദിയും പറഞ്ഞിട്ടുണ്ട്.

ബോബിയുടെ പുതിയ ലുക്കിന് ആരാധകരിൽനിന്നും ബോളിവുഡിൽനിന്നും നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് ഇതിനോടകം 3.1 ലക്ഷം ലൈക്ക് ലഭിച്ചിട്ടുണ്ട്. റെയ്സ് 3 ആണ് ബോബി ഡിയോളിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സൽമാൻ ഖാൻ ആണ് ചിത്രത്തിലെ നായകൻ.

1990 കളിൽ ബോളിവുഡിലെ ടോപ് നായകന്മാരിൽ ഒരാളായിരുന്നു ബോബി ഡിയോൾ. ബോബിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ഗുപ്ത്. ബർസാത്, സോൾജിയർ, ബദാൽ, അജ്നബി തുടങ്ങിയവയും അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook