scorecardresearch

കുടിക്കുന്നത് ബ്ലാക്ക് വാട്ടർ, കൊണ്ട് നടക്കുന്നത് ബ്ലൂടൂത്ത് വാട്ടർ ബോട്ടിൽ; വെള്ളം കുടിക്കുന്നതിൽ പോലും വെറൈറ്റിയുള്ള ഷാറൂഖ്‌ ഖാൻ

ഷാറൂഖ്‌ ഖാൻ ഉൾപ്പടെയുള്ള സെലിബ്രിറ്റികൾ കുടിക്കുന്ന 'ബ്ലാക്ക് വാട്ടർ' എന്താണ് എന്നറിയാമോ? വാട്ടർ ബോട്ടിലിനും ഉണ്ട് ഏറെ സവിശേഷതകൾ

ഷാറൂഖ്‌ ഖാൻ ഉൾപ്പടെയുള്ള സെലിബ്രിറ്റികൾ കുടിക്കുന്ന 'ബ്ലാക്ക് വാട്ടർ' എന്താണ് എന്നറിയാമോ? വാട്ടർ ബോട്ടിലിനും ഉണ്ട് ഏറെ സവിശേഷതകൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shahrukh Khan, Black water, alkaline water, bluetooth water bottle, glowing water bottle, black water price

Shahrukh khan black water bluetooth water bottle

57-ാം വയസ്സിലും യുവത്വവും പ്രസരിപ്പും ഫിറ്റ്നസ്സും കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് ഷാരൂഖ് ഖാൻ. ഷാരൂഖിന്റെ ഡയറ്റ് പ്ലാൻ, ഫിറ്റ്നസ്സ് മന്ത്ര എന്നിവയൊക്കെ അന്വേഷിക്കുന്ന ആരാധകർ ഏറെയാണ്. പൊതുവെ മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഷാരൂഖ് ഖാൻ, ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം കൂടാതിരിക്കുന്നതിൽ വളരെയേറെ ശ്രദ്ധിക്കുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താനും താരം മറക്കാറില്ല.

Advertisment

ഇപ്പോഴിതാ, ഷാരൂഖ് ഖാന്റെ ഫിറ്റ്നസ്സിനു പിന്നിലെ മറ്റൊരു രഹസ്യം കൂടി ഫിറ്റ്നസ്സ് പ്രേമികൾക്കിടയിൽ പരസ്യമാവുകയാണ്. വെള്ളം കുടിക്കുന്നതിനു പോലും കിംഗ് ഖാന് തന്റേതായ ചില ചിട്ടവട്ടകളും പ്രത്യേകതകളുമുണ്ട്. ബ്ലാക്ക് വാട്ടർ ആണ് എത്രയോ കാലമായി ഷാരൂഖ് കുടിക്കുന്നതെന്ന് വെളിപ്പെടുത്തിയത് ജവാനിൽ ഷാരൂഖിന്റെ സഹതാരമായ സഞ്ജിത ഭട്ടാചാര്യ ആണ്.

ഷാരൂഖ് ഖാനൊപ്പം ജവാനിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നു എന്നറിഞ്ഞപ്പോൾ മുതൽ താൻ അമ്പരപ്പിലായിരുന്നുവെന്നും സെറ്റിൽ ഉടനീളം കൗതുകത്തോടെ താൻ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും സഞ്ജിത പറയുന്നു. "ഞാൻ അദ്ദേഹത്തോട് എല്ലാം ചോദിച്ചറിഞ്ഞു," ഷാരൂഖുമായുള്ള സംഭാഷണം അനുസ്മരിച്ചുകൊണ്ട് സഞ്ജിത പറയുന്നു. "ഇതെന്ത് വെള്ളമാണ്? എന്താണ് ഈ പെർഫ്യൂം? എന്തുകൊണ്ടാണ് നിങ്ങൾ ബ്ലാക്ക് വാട്ടർ കുടിക്കുന്നത്? എന്തുതരം കാപ്പിയാണിത്?" തന്റെ ചോദ്യങ്ങളെല്ലാം ഷാരൂഖ് സന്തോഷത്തോടെ മറുപടി പറഞ്ഞെന്നും സഞ്ജിത പറയുന്നു. താൻ കുടിക്കുന്നത് ബ്ലാക്ക് വാട്ടർ ആണെന്നും ഒന്നു ട്രൈ ചെയ്തു നോക്കൂ എന്ന് ഷാരൂഖ് പറഞ്ഞതായും സഞ്ജിത കൂട്ടിച്ചേർക്കുന്നു. ദിവസം മുഴുവൻ ഗ്ലോ ചെയ്യാൻ ബ്ലാക്ക് വാട്ടർ സഹായിക്കും.

ബ്ലാക്ക് വാട്ടറിനു മാത്രമല്ല, വാട്ടർ ബോട്ടിലിനും ഉണ്ട് ഏറെ സവിശേഷതകൾ. എപ്പോഴൊക്കെ വെള്ളം കുടിക്കണമെന്ന് വാട്ടർ ബോട്ടിൽ നിങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും. ബോട്ടിലിന് അടിയിൽ നൽകിയ സെൻസർ ഉപയോഗിച്ച് ഓരോ സിപ്പും ട്രാക്ക് ചെയ്യും. കൂടാതെ നിങ്ങളുടെ ഹൈഡ്രേഷൻ ഗോൾസ് കൈവരിക്കാൻ സഹായിക്കുന്നതിനായി ബ്ലൂടൂത്ത് വഴി HidrateSpark ആപ്പുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യും.

Advertisment

എന്താണ് ബ്ലാക്ക് വാട്ടർ?

ജലം ജീവന്റെ അമൃതമാണ്, മനുഷ്യശരീരത്തിന്റെ 70%ത്തോളം ജലമാണ്. വിഷവസ്തുക്കളെ ഇല്ലാതാക്കുക, രക്തസമ്മർദ്ദം നിലനിർത്തുക, സന്ധികൾ ലൂബ്രിക്കേറ്റ് ചെയ്യുക, മറ്റ് ജൈവ രാസപ്രവർത്തനങ്ങൾ തുടങ്ങിയ ശരീരത്തിന്റെ നിർണായക പ്രവർത്തനങ്ങൾക്കെല്ലാം ജലം കൂടിയേ തീരൂ.

ബ്ലാക്ക് വാട്ടർ എന്നറിയപ്പെടുന്ന ആൽക്കലൈൻ ബ്ലാക്ക് വാട്ടർ മഗ്നീഷ്യം, കാൽസ്യം, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് .ആൽക്കലൈൻ ജലത്തിന്റെ pH ഉയർന്നതും 8 നും 9 നും ഇടയിൽ വരികയും ചെയ്യുന്നു. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾ നിങ്ങൾ നേരിടുന്നുവെങ്കിൽ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ബ്ലാക്ക് വാട്ടർ സഹായകരമാണ്. ഹൈപ്പർ അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങൾക്കും ഹൃദയാരോഗ്യത്തിനും ഇവ ഫലപ്രദമാണ്. പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങൾ കൈകാര്യം ചെയ്യുന്നവർക്കും ബ്ലാക്ക് വാട്ടർ ഗുണപ്രദമാണ്.

"ആൽക്കലൈൻ ബ്ലാക്ക് വാട്ടർ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. മുഖക്കുരുവിന് കാരണമാകുന്ന ഗട്ട് മൈക്രോബയോമിലെ മോശം ബാക്ടീരിയകളെ (എൽപിഎസ്, ഇ കോളി) ഒഴിവാക്കാൻ ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞ ബ്ലാക്ക് വാട്ടറിനു സാധിക്കും," ഇന്റഗ്രേറ്റീവ് ഗട്ട് മൈക്രോബയോം ഹെൽത്ത് കോച്ചും ഫംഗ്ഷണൽ മെഡിസിൻ ന്യൂട്രീഷനിസ്റ്റുമായ ജാൻവി ചിറ്റാലിയ പറയുന്നു.

ബ്ളാക്ക് വാട്ടറിന്റെ രുചി എന്താണ്?

"ബ്ലാക്ക് വാട്ടർ സാധാരണ വെള്ളം പോലെയാണ്, അതിന് പ്രത്യേക രുചിയില്ല. എന്നിരുന്നാലും, നിങ്ങൾ ഇത് ആദ്യമായി കുടിക്കുമ്പോൾ, ഇതിന് അല്പം കയ്പേറിയതും മണ്ണിന്റെ രുചിയുള്ളതുമായി തോന്നാം. ചേരുവകൾ കണക്കിലെടുക്കുമ്പോൾ ഇത് സ്വാഭാവികമാണ്," ബാംഗ്ലൂരിലെ മണിപ്പാൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും കോസ്മെറ്റോളജിസ്റ്റുമായ ഡോ.ശ്രവ്യ സി ടിപിർനേനി പറയുന്നു.

Shahrukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: