Latest News

ഒടുവിൽ പിന്തുണയുമായി രജനീകാന്തും; മെർസൽ അ​ഭി​സം​ബോ​ധ​ന ചെയ്യുന്നത് പ്രാ​ധാ​ന്യ​മു​ള്ള വിഷയമെന്ന് സ്റ്റൈൽമന്നൻ

മെ​ർ​സ​ലി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ‘സ്റ്റൈൽ മന്നൻ’ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു

Rajanikanth, Vijay, Mersal

ചെ​ന്നൈ: മെ​ർ​സ​ൽ വി​വാ​ദ​ത്തി​ൽ ഒടുവിൽ പ്രതികരണവുമായി സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നീ​കാ​ന്തും രംഗത്ത്. സി​നി​മ പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ത്തെ​യാ​ണ് അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തെ​ന്നു രജനി അഭിപ്രായപ്പെട്ടു. മെ​ർ​സ​ലി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ‘സ്റ്റൈൽ മന്നൻ’ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ട്വി​റ്റ​റി​ലൂടെയായിരുന്നു ര​ജ​നീ​കാ​ന്തിന്റെ പ്രതികരണം.

അ​തേ​സ​മ​യം, ന​ട​ൻ വി​ജ​യ്ക്കെ​തി​രേ​യും സി​നി​മ​യ്ക്കെ​തി​രേ​യും ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. സെപ്റ്റംബർ 21ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘സ്വച്ഛതാ ഹി സേവാ’ പദ്ധതിക്കു പിന്തുണ അറിയിച്ച ട്വീറ്റിനു ശേഷം ഇപ്പോഴാണ് ട്വിറ്ററിൽ രജനീകാന്ത് ഒരു അഭിപ്രായം പങ്കുവയ്ക്കുന്നതെന്നതും കൗതുകമായി. ‘വൃത്തിയെന്നാൽ ദൈവികതയാണ്’ എന്ന ട്വീറ്റാണ് അന്നു ന‍ടത്തിയത്.

ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും മോശമായി ചിത്രീകരിച്ച രംഗങ്ങൾ നീക്കണമെന്നാണു ബിജെപിയുടെ ആവശ്യം. ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് എതിരായി തമിഴ് സിനിമാലോകവും മറ്റു പ്രമുഖരും അണിനിരന്നു. അവർക്കൊപ്പമാണ് ഇപ്പോൾ രജനീകാന്തും അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.

കൊ​ള്ള​യ​ടി​ക്കാ​നെ​ത്തു​ന്ന​വ​രോ​ടാ​യി നോ​ട്ട് നി​രോ​ധ​ന​വും ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യും കാ​ര​ണം ത​ന്‍റെ പ​ക്ക​ൽ ഒ​രു പൈ​സ​പോ​ലും ഇ​ല്ലെ​ന്നു വ​ടി​വേ​ലു​വി​ന്‍റെ ക​ഥാ​പാ​ത്രം ഹാ​സ്യ​രൂ​പേ​ണ പ​റ​യു​ന്നു. വി​ജയ്‌​യു​ടെ മൂ​ന്ന് ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്ന് 28 ശ​ത​മാ​നം ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​സം​ഗം ന​ട​ത്തു​ന്നു​ണ്ട്. സിം​ഗ​പ്പൂ​രി​ൽ ഇ​ത്ര​യും നി​കു​തി ഇ​ല്ലെ​ന്നും വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്രം പ​റ​ഞ്ഞു​വ​യ്ക്കു​ന്നു. ഈ ​രം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്നാ​ണു ബി​ജെ​പി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

മെ​ർ​സ​ലി​ൽ​നി​ന്നു ബി​ജെ​പി നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന രം​ഗ​ങ്ങ​ൾ ഇ​തി​ന​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി എ​ന്നു​ള്ള​താ​ണ് മ​റ്റൊ​രു കൗ​തു​കം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bjp vs mersal rajinikanth appreciates vijay starrer for addressing important topic

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com